/sathyam/media/media_files/2026/01/09/thanthri-kandararu-rajeevaru-2026-01-09-18-23-59.jpg)
കോട്ടയം: ശബരിമല സ്വര്‍ണ കൊള്ള കേസില്‍ പ്രതിരോധത്തിലായ സര്‍ക്കാരിന് ആശ്വാസം നല്‍കുന്നതാണ് തന്ത്രിയുടെ അറസ്റ്റ്. എന്നാല്‍, സെന്‍സിറ്റീവായ വിഷയത്തില്‍ കരുതലോടെ മാത്രം മുന്നോട്ടുപോകാനാണ് സിപിഎം തീരുമാനം.
നേതാക്കളുടെ പ്രതികരണത്തിലും ഈ മിതത്വം പ്രകടമാണ്. തന്ത്രിയുടെ അറസ്റ്റ് ഇന്നു ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ ചര്‍ച്ച ചെയ്‌തേക്കുമെന്നും സൂചനകള്‍ പുറത്തുവരുന്നുണ്ട്.
മൃദുസമീപനം സ്വീകരിക്കുന്നതിന്റെ ഭാഗമായി തന്ത്രിയെ കടന്നാക്രമിക്കാതെ അന്വേഷണം അതിന്റേതായ രീതിയില്‍ നടക്കട്ടേ എന്നാണ് സിപിഎം നേതാക്കള്‍ പറയുന്നത്.
ഹൈക്കോടതിയുടെ മേല്‍നോട്ടത്തിലാണ് അന്വേഷണം എന്നതിനാല്‍ തങ്ങള്‍ ഒരു ഇടപെടല്‍ നടത്തിയിട്ടില്ലെന്നും എല്‍ഡിഎഫ് നേതാക്കള്‍ വാദിക്കുന്നു.
/filters:format(webp)/sathyam/media/media_files/2025/07/05/p-rajeev-2025-07-05-00-10-13.jpg)
അന്വേഷണം ശരിയായ ദിശയിലാണ് പോകുന്നത് എന്ന് ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ടെന്നും ഒരു സമ്മര്‍ദ്ദവും എസ്‌ഐടിക്ക് ഇല്ലെന്നും നിയമ മന്ത്രി പി രാജീവ് പ്രതികരണം.
/filters:format(webp)/sathyam/media/media_files/c67Fwvat3oGA0MnE5xgg.jpg)
തന്ത്രി വേണ്ടപ്പെട്ടയാളും നാട്ടുകാരനുമാണെന്നും അന്വേഷണം നടക്കട്ടെ എന്ന് മന്ത്രി സജി ചെറിയാനും പറഞ്ഞു. നിയമത്തിന്റെ മുന്നില്‍ എല്ലാവരും തുല്യര്‍ ആണെന്നും അന്വേഷണം ശരിയായ വഴിയില്‍ ആണ് നടക്കുന്നതെന്നും ഇ.പി ജയരാജന്‍ പ്രതികരിച്ചു.
/filters:format(webp)/sathyam/media/media_files/UBRdAFZPK2w3UrnS2kL2.jpg)
അതേസമയം, മന്ത്രിമാരും മുന്‍ മന്ത്രിമാരെയും അറസ്റ്റ് ചെയ്യണമെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ ആവശ്യം. നിയമത്തിന്റെ മുന്നില്‍ എല്ലാവരും സമന്‍മാരാണെന്നും പ്രതിപക്ഷ നേതാക്കള്‍ പറയുന്നു.
മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രനെയും കെ.പി ശങ്കര്‍ദാസിനെയും എന്തുകൊണ്ട് അറസ്റ്റ് ചെയ്യുന്നില്ല, തന്ത്രി അറസ്റ്റിലാകുന്നത് വിശ്വാസികളെ വേദനിപ്പിക്കുമെന്നു ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍ പ്രതികരിച്ചു.
/filters:format(webp)/sathyam/media/media_files/2026/01/09/kummanam-rajasekharan-2026-01-09-20-59-40.jpg)
തന്ത്രിയുടെ അറസ്റ്റില്‍ ഒരുപാട് സംശയങ്ങള്‍ ഉണ്ടെന്നു സന്ദീപ് വാചസ്പതിയും പറഞ്ഞു. മൂന്നു മന്ത്രിമാര്‍ക്കില്ലാത്ത ബാധ്യതയും തന്ത്രിക്കുണ്ടെന്നു കരുതുന്നില്ലെന്നും തന്ത്രിയുടെ വീട് സന്ദര്‍ശിച്ച ശേഷം സന്ദീപ് പറഞ്ഞു.
/filters:format(webp)/sathyam/media/media_files/2026/01/10/sandeep-vachaspathi-2026-01-10-15-25-31.jpg)
ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവരര്‍ക്കെതിരെ ജീവപര്യന്തം തടവ് ശിക്ഷവരെ കിട്ടാവുന്ന ഗുരുതര കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
2019 മെയ്യില്‍ കട്ടിള പാളികള്‍ ശബരിമല ശ്രീകോവില്‍ നിന്ന് ഇളക്കിക്കൊണ്ടു പോകുന്നതിന് തന്ത്രി മൗനാനുവാദവും ഒത്താശയും നല്‍കി എന്നതാണ് എസ്‌ഐടിയുടെ കണ്ടെത്തല്‍.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us