വെനസ്വേലക്ക്​ നേരെയുള്ള അമേരിക്കയുടെ കടന്നാക്രമണത്തിൽ പ്രതിഷേധിക്കുമെന്ന് സിപിഎം. കേരളത്തിൽ ശക്തമായ പ്രതിഷേധം  സംഘടിപ്പിക്കണമെന്ന് എം.വി. ഗോവിന്ദൻ. മറ്റൊരു രാജ്യത്തിന്റെ പരമാധികാരത്തിൽ ഇടപെടുന്ന യുഎസ് നിലപാട് ലോകത്തിന് ഭീഷണിയെന്നും വിലയിരുത്തൽ

New Update
nilambur cpm

തിരുവനന്തപുരം: വെനസ്വേലയ്ക്ക് നേരെയുള്ള അമേരിക്കയുടെ കടന്നാക്രമണത്തിൽ ശക്തമായ പ്രതിഷേധം ഉയർത്തണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. വെനസ്വേല പ്രസിഡന്റ് നിക്കോളാസ് മദുറോയെയും ഭാര്യയെയും യു.എസ് സേന ബന്ദികളാക്കിയെന്ന റിപ്പോർട്ടുകൾ ആശങ്കാജനകമാണെന്നും അദ്ദേഹം പറഞ്ഞു.

Advertisment

മറ്റൊരു രാജ്യത്തിന്റെ പരമാധികാരത്തിൽ ഇടപെടുന്ന അമേരിക്കൻ നിലപാട് ലോകത്തിന് ഭീഷണിയാണെന്ന് ഗോവിന്ദൻ കുറ്റപ്പെടുത്തി. എണ്ണസമ്പത്ത് കൈവശപ്പെടുത്താനുള്ള ലക്ഷ്യത്തോടെ വെനസ്വേലയെ അസ്ഥിരപ്പെടുത്താനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇതിനെതിരെ സംസ്ഥാനത്തുടനീളം ശക്തമായ പ്രതിഷേധങ്ങൾ സംഘടിപ്പിക്കണമെന്ന് പാർട്ടി ഘടകങ്ങളോടും ജനാധിപത്യ വിശ്വാസികളോടും അദ്ദേഹം ആഹ്വാനം ചെയ്തു.

Advertisment