നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയപരിധി അവസാനിച്ചതോടെ തെരഞ്ഞെടുപ്പ് ചിത്രം തെളിഞ്ഞു. കണ്ണൂരില്‍ 14 ഇടത്ത് എല്‍ഡിഎഫിന് വിജയം. ആന്തൂരില്‍ 5, കണ്ണപുരത്ത് 6 വാര്‍ഡുകളിലും സിപിഎമ്മിന് എതിരില്ല

New Update
nilambur cpm

കണ്ണൂര്‍: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ കണ്ണൂര്‍ ജില്ലയിലെ വിവിധ തദ്ദേശ സ്ഥാപനങ്ങളില്‍ 14 ഇടത്ത് എല്‍ഡിഎഫ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. 

Advertisment

നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയപരിധി അവസാനിച്ചതോടെയാണ് ചിത്രം തെളിഞ്ഞത്. ആന്തൂര്‍ നഗരസഭയില്‍ 5 ഡിവിഷനിലും, കണ്ണപുരം, മലപ്പട്ടം പഞ്ചായത്തുകള്‍ എന്നിവിടങ്ങളിലാണ് സിപിഎം സ്ഥാനാര്‍ത്ഥികള്‍ എതിരില്ലാതെ വിജയിച്ചത്.


കണ്ണപുരം പഞ്ചായത്തില്‍ 6 വാര്‍ഡുകളിലും മലപ്പട്ടം പഞ്ചായത്തിലെ മൂന്നു വാര്‍ഡുകളിലുമാണ് സിപിഎം സ്ഥാനാര്‍ത്ഥികള്‍ എതിരാളികളില്ലാത്തതിനാല്‍ തെരഞ്ഞെടുക്കപ്പെട്ടത്. 


ആന്തൂരില്‍ 2015 ല്‍ 14 വാര്‍ഡുകളില്‍ എല്‍ഡിഎഫ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. കഴിഞ്ഞ തവണ 7 വാര്‍ഡുകളിലാണ് എല്‍ഡിഎഫ് എതിരില്ലാതെ വിജയിച്ചത്.

ആന്തൂർ ന​ഗരസഭയിലെ തളിയില്‍, കോടല്ലൂര്‍ വാര്‍ഡുകളിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ പത്രിക പുനര്‍സൂക്ഷ്മപരിശോധനയില്‍ തള്ളി. സിപിഎമ്മുകാര്‍ തട്ടിക്കൊണ്ടു പോയി എന്ന് കോണ്‍ഗ്രസുകാര്‍ ആരോപിച്ച അഞ്ചാംപീടികയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ലിവ്യ വരണാധികാരിക്ക് മുമ്പില്‍ ഹാജരായി പത്രിക പിന്‍വലിച്ചു. 

രണ്ടു വാര്‍ഡുകളില്‍ നേരത്തെ എല്‍ഡിഎഫ് എതിരില്ലാതെ വിജയിച്ചിരുന്നു. ഇതോടെയാണ് ആന്തൂരിലെ എതിരില്ലാത്ത വിജയം 5 ആയി ഉയർന്നത്.

Advertisment