തിരുവനന്തപുരത്ത് സി പി എം - കോൺഗ്രസ് നേതാക്കൾ ബിജെപിയിൽ ; സി പി എമ്മുമായി കലഹിച്ച് നിന്ന കഴക്കൂട്ടം ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റും ചെമ്പഴത്തി ലോക്കൽ കമ്മറ്റി അംഗവുമായ ആനി അശോകനും ബി ജെ പി അംഗത്വമെടുത്തു ; ഐ ടി പ്രൊഫഷണലുകളും ബി ജെ പിയിൽ ചേർന്നു

വളരെ നിർണ്ണായകമായ തെരഞ്ഞെടുപ്പാണ് വരാൻ പോകുന്നതെന്നും കഴിഞ്ഞ പത്തുവർഷത്തെ ഇടതുഭരണത്തിനെതിരെ പ്രതിഷേധിച്ച് നിരവധി പേരാണ് ബി ജെ പി യിലേക്ക് പ്രവേശിക്കുന്നതെന്നും വി.മുരളീധരൻ പറഞ്ഞു

New Update
rajeev chandrasekhar

തിരുവനന്തപുരം: കഴക്കൂട്ടം ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റും സി പി എം ചെമ്പഴന്തി ലോക്കൽ കമ്മറ്റി അംഗവുമായ ആനി അശോകൻ, ഡി വൈ എഫ് ഐ ആറ്റിങ്ങൽ ബ്ലോക്ക് ട്രഷററും സി പി എം പൂന്തല്ലൂർ ലോക്കൽ കമ്മറ്റി സെക്രട്ടറിയുമായ ഹരീഷ്. ഡി, യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി ഹിസാൻ ഹുസൈൻ തുടങ്ങിയ പ്രമുഖ നേതാക്കൾക്ക് മാരാർജി ഭവനിൽ നടന്ന ചടങ്ങിൽ ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ബി ജെ പി അംഗത്വം നൽകി. 

Advertisment

ഡി വൈ എഫ് ഐ മേഖലാ ജോയിന്റ് സെക്രട്ടറി ആയിരുന്ന വി. ദിലീപ്, ഏരിയ കമ്മറ്റി അംഗം അഖിൽ വേണു, സി പി എം ബ്രാഞ്ച് മെമ്പർ സജു.ജി, മുഹമ്മദ് ഷെഫീക്, റാം കുമാർ, ഷമാസ്, സലാഹുദ്ദീൻ, ഐ.ടി. പ്രൊഫഷണലുകളായ അരവിന്ദ്, മീര സുബ്രഹ്മണ്യൻ, അനന്തൻ അനിൽകുമാർ, വിഷ്ണു പ്രസാദ് തുടങ്ങിയവരും ബി ജെ പിയിൽ ചേർന്നു. 

വളരെ നിർണ്ണായകമായ തെരഞ്ഞെടുപ്പാണ് വരാൻ പോകുന്നതെന്നും കഴിഞ്ഞ പത്തുവർഷത്തെ ഇടതുഭരണത്തിനെതിരെ പ്രതിഷേധിച്ച് നിരവധി പേരാണ് ബി ജെ പി യിലേക്ക് പ്രവേശിക്കുന്നതെന്നും വി.മുരളീധരൻ പറഞ്ഞു. 

v muralidharan real.jpg


ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.എസ് സുരേഷ്, വൈസ് പ്രസിഡന്റ് കെ.സോമൻ, സംസ്ഥാന സെക്രട്ടറി അഞ്ജന എന്നിവരും പങ്കെടുത്തു.

Advertisment