/sathyam/media/media_files/2026/01/17/vd-satheesan-2-2026-01-17-17-49-46.jpg)
കൊച്ചി: പാര്‍ട്ടിക്കാര്‍ വീടുകളിലേക്ക് ചെല്ലുമ്പോള്‍ ജനം ചോദ്യം ചോദിക്കുമെന്നും നാട്ടുകാര്‍ തടുത്ത് നിര്‍ത്തുമെന്നും അറിയാവുന്നതുകൊണ്ടാണ് ജനങ്ങളുമായി തര്‍ക്കിക്കരുതെന്ന് സിപിഎം സര്‍ക്കുലര്‍ ഇറക്കിയതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു.
ഗൃഹസന്ദർശനത്തിനിടെ വീട്ടുകാരുമായി തർക്കം വേണ്ട എന്ന് സിപിഎം കേഡർമാർക്ക് പാർട്ടി മാർഗ്ഗ നിർദ്ദേശം നൽകിയ കാര്യം സത്യം ഓൺലൈൻ ആണ് പുറത്ത് വിട്ടത്.
/filters:format(webp)/sathyam/media/media_files/2026/01/17/pate-1-2026-01-17-17-50-13.jpg)
/filters:format(webp)/sathyam/media/media_files/2026/01/17/page-2-2026-01-17-17-50-41.jpg)
/filters:format(webp)/sathyam/media/media_files/2026/01/17/page-3-2026-01-17-17-50-59.jpg)
പാര്‍ട്ടിക്കാര്‍ വീടുകളില്‍ പോകുന്നതില്‍ കുഴപ്പമില്ല. പക്ഷെ സര്‍ക്കാര്‍ ചെലവില്‍ കോടിക്കണക്കിന് രൂപ ചെലവഴിച്ച് ഹോള്‍ഡിംഗ്‌സുകള്‍ സ്ഥാപിച്ച് സര്‍ക്കാര്‍ നടത്തുന്ന പരിപാടിയില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ തന്നെ പോകണമെന്ന് സിപിഎം സര്‍ക്കുലര്‍ ഇറക്കിയിരിക്കുകയാണ് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നികുതി പണം ഉപയോഗിച്ചുള്ള തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ നിന്നും സിപിഎം പിന്മാറിയില്ലെങ്കില്‍ യുഡിഎഫ് അതിനെ നിയമപരമായി നേരിടും.
കേരളം നന്നാക്കുന്നതിന് വേണ്ടിയുള്ള സര്‍വെയല്ല, സര്‍ക്കാരിന്റെ പണം ഉപയോഗിച്ച് പാര്‍ട്ടിക്കാരെ ഉപയോഗിച്ചുള്ള തിരഞ്ഞെടുപ്പ് പ്രവര്‍ത്തനമാണ് നടത്തുന്നത് എന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us