ഒടിഞ്ഞുവീണ വൈദ്യുത പോസ്റ്റിൻ്റെയും കടപുഴകിയ മരത്തിൻ്റെയും ഇടയിൽ കുടുങ്ങി കാർ. സി.ആർ മഹേഷ് എം.എൽ.എ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

New Update
S

കൊല്ലം: കരുനാഗപ്പള്ളി എംഎൽഎ സി.ആര്‍ മഹേഷ് അത്ഭുതകരമായി രക്ഷപെട്ടു. വന്‍ ആഞ്ഞിലി മരം കടപുഴകി വീണ് വൈദ്യുതി പോസ്റ്റ് ഒടിഞ്ഞുവീഴുകയും ഇവ രണ്ടിന്റെയും ഇടയിൽ എം എല്‍ എയുടെ കാർ പെടുകയുമായിരുന്നു. 

Advertisment

തഴവാ മണപ്പള്ളി തെക്ക് തണ്ണക്കര മുക്കിനു കിഴക്ക് തുരുത്തിക്കാട്ട് മുക്കിൽ ആയിരുന്നു സംഭവം. സംഭവം നടക്കുമ്പോൾ കാറിൽ മൂന്നു കുട്ടികൾ അടക്കം അഞ്ച് പേരുണ്ടായിരുന്നു. എല്ലാവരും അത്ഭുതകരമായി രക്ഷപ്പെട്ടു.

Advertisment