പ്രൊഫസർ സി ആർ പ്രസാദ് മലയാള സർവ്വകലാശാല വൈസ് ചാൻസിലർ

New Update
A

തിരുവനന്തപുരം: കേരള സർവ്വകലാശാല മലയാള വിഭാഗം സീനിയർ പ്രൊഫസറൂം കേരള പഠന വകുപ്പ് അദ്ധ്യക്ഷനുമായ പ്രൊഫസർ സി.ആർ.പ്രസാദിനെ തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവ്വകലാശാല വൈസ്ചാൻസിലറായി ചാൻസിലർ നിയമിച്ചു.

Advertisment

12 സാഹിത്യവിമർശനപഠന ഗ്രന്ഥങ്ങളും നൂറിലധികം ലേഖനങ്ങളും നിരവധി ഗവേഷണ പ്രബന്ധങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. സി.ആർ.പ്രസാദിന്റെ മേൽനോട്ടത്തിലുള്ള 16 പി.എച്ച്.ഡി പ്രബന്ധങ്ങൾക്ക് ഡോക്ടറേറ്റ് നേടിയിട്ടുണ്ട്.

കേരള സർവ്വകലാശാലയുടെ മുൻ രജിസ്ട്രാർ, ഡീൻ,സെനറ്റംഗം എന്നീനിലകളിലും കേരള സർവ്വകലാശാല ബോർഡ് ഓഫ് സ്റ്റഡീസ് ചെയർമാൻ, ഗാന്ധി, കണ്ണൂർ സർവ്വകലാശാലകളിലെ ബോർഡ് ഓഫ് സ്റ്റഡീസ് അംഗം എന്നീ നിലയിലും പ്രവർത്തിച്ചിട്ടുണ്ട്.

കേന്ദ്രസാഹിത്യഅക്കാദമി മലയാള ഉപദേശക സമിതി അംഗമായിരുന്നു.തായാട്ട് അവാർഡ്, എസ്.ബി.റ്റി സാഹിത്യപുരസ്ക്കാരം എന്നിവ നേടിയിട്ടുണ്ട്. കോട്ടയം ജില്ലയിലെ പള്ളം സ്വദേശിയാണ്. മലയാള വ്യാകരണത്തിലാണ് ഡോക്ടറേറ്റ്.