ലഹരിക്കെതിരെ സർഗാത്മക പ്രതിരോധം എൻ.സി.സി.കേഡറ്റുകളുടെ 'സപ്തസ്വരങ്ങൾ' വീഡിയോ ആൽബം പ്രകാശനം ചെയ്തു

New Update
20250717_122246

പാലക്കാട്‌: സമൂഹത്തിൽ വർധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ ശക്തമായ സന്ദേശവുമായി കോങ്ങാട് കെ.പി.ആർ.പി.ഹയർ സെക്കൻഡറി സ്കൂളിലെ എൻ.സി.സി.കേഡറ്റുകൾ തയ്യാറാക്കിയ 'സപ്തസ്വരങ്ങൾ' എന്ന വീഡിയോ ആൽബം പ്രകാശനം ചെയ്തു. ജി-ടെക് കോങ്ങാടുമായി സഹകരിച്ച് നിർമ്മിച്ച ആൽബം,27 കേരള ബറ്റാലിയൻ പാലക്കാട് കമാൻഡിംഗ് ഓഫീസർ കേണൽ അഭിഷേക് റാവത്ത് പ്രകാശനം നിർവഹിച്ചു.

Advertisment

ചടങ്ങിൽ plകേണൽ അഭിഷേക് റാവത്ത്, കെ.പി ആർ.പി എച്ച് എസ് എസ്  അസോസിയേറ്റ് എൻ.സി.സി.ഓഫീസർ (അൻവർ എ.ക്ക് നൽകിയാണ് പ്രകാശനകർമ്മം നിർവഹിച്ചത്. സമൂഹത്തെ കാർന്നുതിന്നുന്ന ലഹരിയെന്ന വിപത്തിനെതിരെ യുവതലമുറ തന്നെ മുന്നിട്ടിറങ്ങുന്നത് ഏറെ പ്രതീക്ഷ നൽകുന്ന കാര്യമാണെന്ന് ആൽബം പ്രകാശനം ചെയ്തുകൊണ്ട് കേണൽ അഭിഷേക് റാവത്ത് പറഞ്ഞു. "ലഹരിയുടെ ഉപയോഗം ഒരു വ്യക്തിയുടെ സ്വപ്‌നങ്ങളെയും ഭാവിയെയുമാണ് ഇല്ലാതാക്കുന്നത്.

കലയും സംസ്ക്കാരിക പ്രതിരോധവും ഉപയോഗിച്ച് നടത്തുന്ന ഇത്തരം ബോധവൽക്കരണ സന്ദേശം കൂടുതൽ ആളുകളിലേക്ക്, പ്രത്യേകിച്ച് യുവ മനസുകളിലേക്ക്, എത്തിക്കാൻ സാധിക്കും. 'സപ്തസ്വരങ്ങൾ' എന്ന വീഡിയോ സംഗീത ആൽബം ഹൃദ്യമാണെന്നും അദ്ദേഹം പറഞ്ഞു.

27 കേരള ബറ്റാലിയൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ലെഫ്.കേണൽ അഭിലാഷ് എസ്,
സീനിയർ എ.എൻ.ഒ.ക്യാപ്റ്റൻ റെജുലാൽ,സുബേദാർ മേജർ സോം നാഥ്‌, ജൂനിയർ സൂപ്രണ്ട് സഹദ്, മറ്റു വിദ്യാലങ്ങളിലെ ആർമി അസോസിയേറ്റ് എൻ സി സി ഓഫീസർമാർ,ഗേൾസ് കേഡറ്റ് ഇൻസ്‌ട്രക്റ്റർ അശ്വതി,ആർമി സ്റ്റാഫുകൾ,സിവിലിയൻ സ്റ്റാഫുകൾ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

  ലഹരിയുടെ ഉപയോഗം വ്യക്തികളെയും കുടുംബങ്ങളെയും സാമൂഹിക അന്തരീക്ഷത്തെയും എത്രത്തോളം ദോഷകരമായി ബാധിക്കുന്നുവെന്ന് വരച്ചുകാട്ടുന്നതാണ് 'സപ്ത സ്വരങ്ങൾ' എന്ന വീഡിയോ ആൽബം.എൻ.സി.സി. കേഡറ്റുകളുടെ സർഗാത്മകമായ കഴിവും സാമൂഹിക പ്രതിബദ്ധതയും ഒത്തുചേർന്ന ഈ സംരംഭം വിദ്യാർത്ഥികൾക്കും പൊതുസമൂഹത്തിനും ഒരുപോലെ പ്രചോദനമാകുമെന്ന് സ്കൂൾ പ്രധാന അധ്യാപിക ബീനമോൾ.ആർ അഭിപ്രായപ്പെട്ടു.പുഞ്ചിരി ക്രീയേഷൻസ് സമൂഹ മാധ്യമങ്ങളിലൂടെ ആൽബം പ്രേക്ഷകരിലെത്തിക്കും 

Advertisment