Advertisment

ക്രിക്കറ്റ് കളിക്കുന്നതിനിടെ പന്ത് തലയില്‍കൊണ്ടു, ചികിത്സയിലായിരുന്ന പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു

സ്‌കൂളില്‍ ക്രിക്കറ്റ് കളിക്കുന്നതിനിടെ പന്ത് തലയില്‍ കൊണ്ട് പരിക്കേറ്റ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു

New Update
thapasya parashu

മലപ്പുറം: സ്‌കൂളില്‍ ക്രിക്കറ്റ് കളിക്കുന്നതിനിടെ പന്ത് തലയില്‍ കൊണ്ട് പരിക്കേറ്റ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു. കോട്ടക്കൽ  കോട്ടൂർ എ കെ എം ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ  തപസ്യ (15) ആണ് മരിച്ചത്. ചികിത്സയിലിരിക്കെയാണ് മരണം.

Advertisment

10 ദിവസം മുമ്പാണ് പരിക്കേറ്റത്. സ്‌കൂളില്‍ ക്രിക്കറ്റ് കളിക്കുന്നതിനിടെ പന്ത് തലയില്‍ കൊണ്ട് ഗുരുതരമായി പരിക്കേല്‍ക്കുകയായിരുന്നു. പിന്നാലെ കോട്ടയ്ക്കലിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് സ്വദേശമായ മുംബൈയിലേക്ക് കൊണ്ടുപോയി അവിടെ ചികിത്സയിലായിരുന്നു.

സ്വര്‍ണ്ണാഭരണ നിര്‍മ്മാണവുമായി ബന്ധപ്പെട്ട ജോലിക്കായാണ് തപസ്യയുടെ കുടുംബം കോട്ടയ്ക്കലില്‍ താമസിച്ചിരുന്നത്. പിതാവ്: പരശു സേട്ടു. മാതാവ്: സുപ്രിയ, സഹോദരങ്ങൾ: സ്നേഹ, വേദാന്ത്.

 

 

 

 

Advertisment