ഐജി ലക്ഷ്മണനോട് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ഇഡി ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ചോദ്യം ചെയ്യലിന് ലക്ഷ്മൺ ഇന്ന് ഇ ഡിക്ക് മുന്നില്‍ ഹാജരാകില്ല. ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഹാജരാകില്ലെന്നാണ് വിശദീകരണം. കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍, മുന്‍ ഡിഐജി എസ് സുരേന്ദ്രന്‍ എന്നിവരോടും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇഡി ആവശ്യപ്പെട്ടിട്ടുണ്ട്. മുന്‍ ഡിഐജി എസ് സുരേന്ദ്രനോട് ഈ മാസം 16നും കെ സുധാകരനോട് 18നും ഹാജരാകാനാണ് ഇഡി ആവശ്യപ്പെട്ടിരിക്കുന്നത്.
കെ സുധാകരനെ ചോദ്യം ചെയ്യുന്നതിന് മുന്നോടിയായാണ് ഐജി ലക്ഷമണനോടും മുന്‍ ഡിഐജി സുരേന്ദ്രനോടും ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടത്. നേരത്തെ പുരാവസ്തു തട്ടിപ്പ് കേസില്‍ മൂന്നുപേരെയും ക്രൈംബ്രാഞ്ച് പ്രതിചേര്‍ത്തിരുന്നു. ഇവരുടെ മൊഴിപകര്‍പ്പും ഇഡി ശേഖരിച്ചിരുന്നു. നേരത്തെ ഡിഐജി സുരേന്ദ്രനെ ഒരു തവണ ഇഡി ചോദ്യം ചെയ്തിരുന്നു.