New Update
/sathyam/media/media_files/2025/11/19/mdma-case-arrested-2025-11-19-18-16-03.jpg)
കുമരകം: മയക്കുമരുന്നു കേസിലെ പ്രതിയെ ബാംഗ്ലൂരിലെത്തി അറസ്റ്റു ചെയ്തു കുമരകം പോലീസ്. കാഞ്ഞിരം സ്വദേശി ജെറിന്‍ പീറ്ററി നെയാണ് അറസ്റ്റു ചെയ്തത്.
Advertisment
ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദ്ദേശാനുസരണം കുമരകം എസ്.എച്ച്.ഒ കെ. ഷിജി നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ ബാംഗ്ലൂരില്‍ ഉണ്ടെന്നു കണ്ടെത്തിയത്. തുടര്‍ന്നു കുമരകം എസ്.ഐ വിജയകുമാര്‍, സിവില്‍ പോലീസ് ഉദ്യോഗസ്ഥരായ പ്രതീഷ്, ജാക്‌സണ്‍, ഹരിലാല്‍, വിഷ്ണു എന്നിവരുടെ സംഘം ബാംഗ്ലൂരിലെത്തി പ്രതിയെ സാഹസികമായി കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.
മുമ്പും സമാന കേസില്‍ അറസ്റ്റിലായപ്പോള്‍ പോലീസിനെ ആക്രമിക്കാന്‍ ശ്രമിച്ചിട്ടുള്ള ആളാണു പ്രതിയെന്നു പോലീസ് പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us