New Update
/sathyam/media/media_files/2025/01/10/tlZxHwRq2sqEihovAZxb.jpg)
ഹരിപ്പാട് : നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവിനെ ഗുണ്ടാ നിയമ പ്രകാരം കരുതല്‍ തടങ്കലിലാക്കി. കുമാരപുരം പീടികയില്‍ ടോം പി തോമസ് (29)നെയാണ് തടങ്കലിലാക്കിയത്.
Advertisment
ഹരിപ്പാട് എസ് എച്ച് ഒ മുഹമ്മദ് ഷാഫിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജില്ലാ കളക്ടര്‍ കരുതല്‍ തടങ്കലിലാക്കിയത്.
അമ്പലാശ്ശേരി കടവിന് കിഴക്കുവശം ക്ഷേത്ര ഉത്സവവുമായി ബന്ധപ്പെട്ട് ശരത് ചന്ദ്രന്‍ എന്ന യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലും, ഹരിപ്പാട്, മാന്നാര്‍ പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ രണ്ട് കൊലപാതക ശ്രമങ്ങളിലും, എറണാകുളത്ത് വെച്ച് രണ്ട് കിലോ കഞ്ചാവുമായി പിടികൂടിയത് ഉള്‍പ്പെടെ ലഹരി മരുന്ന് വില്പനയും വിതരണവും, പൊതുമുതല്‍ നശിപ്പിക്കല്‍ തുടങ്ങി പത്തോളം ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ഇയാള്‍.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us