ശബരിമലയില്‍ കടുത്ത മനുഷ്യാവകാശലംഘനം നടക്കുന്നു. ആറും ഏഴും മണിക്കൂര്‍ അയ്യപ്പന്‍മാര്‍ കുടിവെള്ളമില്ലാതെ ക്യൂനില്‍ക്കുകയാണ്. ദേവസ്വംബോര്‍ഡും സര്‍ക്കാരും പൂര്‍ണമായും പരാജയപ്പെട്ടിരിക്കുകയാണെന്നു കെ. സുരേന്ദ്രന്‍

പമ്പയിലും നിലയ്ക്കലും ഒരു സൗകര്യവുമില്ല. അടിസ്ഥാന സൗകര്യങ്ങള്‍ ഒന്നുമില്ല. ദേവസ്വംബോര്‍ഡും സര്‍ക്കാരും പൂര്‍ണമായും പരാജയപ്പെട്ടിരിക്കുകയാണെന്നുവെന്നും സുന്ദ്രേന്‍ ആരോപിച്ചു.

New Update
k surendran

കോട്ടയം:ശബരിമലയില്‍ കടുത്ത മനുഷ്യാവകാശലംഘനം നടക്കുന്നുവെന്നു  ബി.ജെ.പി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ആറും ഏഴും മണിക്കൂര്‍ അയ്യപ്പന്‍മാര്‍ കുടിവെള്ളമില്ലാതെ ക്യൂനില്‍ക്കുകയാണ്.

Advertisment

പമ്പയിലും നിലയ്ക്കലും ഒരു സൗകര്യവുമില്ല. അടിസ്ഥാന സൗകര്യങ്ങള്‍ ഒന്നുമില്ല. ദേവസ്വംബോര്‍ഡും സര്‍ക്കാരും പൂര്‍ണമായും പരാജയപ്പെട്ടിരിക്കുകയാണെന്നുവെന്നും സുന്ദ്രേന്‍ ആരോപിച്ചു.

pti11_16_2019_000162b-2023-12-b67ee3426b4f8d7987ad078a0159ae8b-scaled


സ്വര്‍ണപാളി കേസില്‍ പദ്മകുമാറിനെ എസ്‌ഐടി തൊടാത്തത് എന്താണ് ? അന്വേഷണം അട്ടിമറിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.


500 കോടി രൂപ സംസ്ഥാന സര്‍ക്കാരിന് നഷ്ടമുണ്ടാക്കിയ കശുവണ്ടി കോര്‍പ്പറേഷന്‍ അഴിമതി കേസില്‍ ഐന്‍.ടി.യു.സി നേതാവ് ചന്ദ്രശേഖരനെതിരെ പ്രോസിക്യൂഷന്‍ അനുമതി നല്‍കാത്തത് ഡീലിന്റെ ഭാഗമാണ്.

ചന്ദ്രശേഖരനെ രക്ഷിച്ചെടുക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത് എല്‍ഡിഎഫ് - യുഡിഎഫ് ഡീലാണെന്നും കോട്ടയത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.

Advertisment