ആലപ്പുഴ: സി.ആർ.പി.എഫ് ജവാനെ റെയിൽവേ ട്രാക്കിൽ മരിച്ചനിലയിൽ കണ്ടെത്തി. ബുധനൂർ പെരിങ്ങിലിപ്പുറം ഉളുന്തി വർഗീസ് ഭവനത്തിൽ പിപി ജോസ്പോൾ ആണ് മരിച്ചത്.
മൂന്നിനു ശബരി എക്സ്പ്രെസ്സിൽ ഛത്തീസ്ഗഡിൽ നിന്നും യാത്ര തിരിച്ച ജവാനെ തിരുപ്പതിക്കും കാട്പാടിക്കും ഇടയിൽ വെച്ച് കാണാതായിരുന്നു. ഒപ്പമുണ്ടായിരുന്ന ആലുവ സ്വദേശിയായ സുഹൃത്താണ് കാണാതായ വിവരം അറിയിച്ചത്.
ബുധനാഴ്ച രാവിലെ തിരുപ്പതിക്ക് ഒരുകിലോമീറ്റർ അകലെ റെയിൽവേ ട്രാക്കിനു സമീപം മൃതദേഹം കണ്ടെത്തുകയായിരുന്നു.
പിതാവ്: പരേതനായ ഫിലിപ്പ്. മാതാവ്: കുമാരി. ഭാര്യ; ആശ തോമസ്. മക്കൾ: ജ്യോമിഷ് ജെ പോൾ, ജാസ്മിൻ ജെ പോൾ.