ക്രിപ്റ്റോ കറൻസിയുടെ മറവിൽ 300 കോടി രൂപയുടെ ഹവാല ഇടപാട്. ഇന്തോനേഷ്യയും സൗദിയും വഴി പണം കേരളത്തിലേക്ക്. ഹവാല സം​ഘ​ത്തെ നി​യ​ന്ത്രി​ക്കു​ന്നത് മലപ്പുറം സ്വദേശികളെന്ന് ഇൻകം ടാക്സ് കണ്ടെത്തൽ

New Update
cryptocurrency

കൊ​ച്ചി: ക്രി​പ്റ്റോ ക​റ​ൻ​സി​യു​ടെ മ​റ​വി​ൽ കേ​ര​ള​ത്തി​ലേ​ക്ക് ന​ട​ത്തി​യ 300 കോ​ടി​യു​ടെ ഹ​വാ​ല ഇ​ട​പാ​ട് ക​ണ്ടെ​ത്തി. ഇ​ൻ​കം ടാ​ക്സ് ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ വി​ഭാ​ഗം കൊ​ച്ചി യൂ​ണി​റ്റ് മ​ല​പ്പു​റം, കോ​ഴി​ക്കോ​ട് കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ റെ​യ്ഡി​ലാ​ണ് ഇ​ക്കാ​ര്യം തി​രി​ച്ച​റി​ഞ്ഞ​ത്.

Advertisment

ഇ​ന്തോ​നേ​ഷ്യ, സൗ​ദി കേ​ന്ദ്രീ​ക​രി​ച്ചാ​ണ് ക്രി​പ്റ്റോ ക​റ​ൻ​സി​ക​ളാ​യി സം​സ്ഥാ​ന​ത്തേ​ക്ക് ഹ​വാ​ല പ​ണം എ​ത്തി​ക്കു​ന്ന​ത്. ഇ​ത് പി​ന്നീ​ട് വി​വി​ധ ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളി​ലൂ​ടെ പ​ണ​മാ​ക്കി മാ​റ്റു​ക​യാ​ണ്.

നൂ​റു​ക​ണ​ക്കി​നാ​ളു​ക​ളു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ൾ അ​വ​ര​റി​യാ​തെ ദു​രു​പ​യോ​ഗം ചെ​യ്താ​ണ് ഹ​വാ​ല ഇ​ട​പാ​ട് ന​ട​ത്തി​യ​ത്. മ​ല​പ്പു​റം സ്വ​ദേ​ശി​ക​ളാ​യ മു​ഹ​മ്മ​ദാ​ലി മാ​ളി​യേ​ക്ക​ൽ, റാ​ഷി​ദ് എ​ന്നി​വ​രാ​ണ് ഹ​വാ​ല സം​ഘ​ത്തെ നി​യ​ന്ത്രി​ക്കു​ന്ന​തെ​ന്ന് ഇ​ൻ​കം​ടാ​ക്സ് ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ വി​ഭാ​ഗം ക​ണ്ടെ​ത്തി.

ഇ​വ​രു​ടെ വീ​ടു​ക​ളി​ലും സ്ഥാ​പ​ന​ങ്ങ​ളി​ലും പ​രി​ശോ​ധ​ന തു​ട​രു​ക​യാ​ണ്. സ്വ​ന്തം ആ​വ​ശ്യ​ങ്ങ​ൾ​ക്ക​ല്ലാ​തെ കെ​വൈ​സി വി​വ​ര​ങ്ങ​ൾ പൊ​തു ജ​ന​ങ്ങ​ൾ മ​റ്റാ​ർ​ക്കും കൈ​മാ​റ​രു​തെ​ന്ന് ആ​ദാ​യ​നി​കു​തി വ​കു​പ്പ് അ​റി​യി​ച്ചു.

Advertisment