തിരുവനന്തപുരം: ആദ്യകാല ആകാശവാണി കലാകാരിയും ഗായികയും ചലച്ചിത്ര നടിയുമായിരുന്ന സി എസ് രാധാദേവി നിര്യാതയായി. 94 വയസായിരുന്നു. വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് ഇന്ന് ഉച്ചയ്ക്ക് തിരുവനന്തപുരത്തെ വസതിയിലായിരുന്നു അന്ത്യം.
സീരിയൽ നാടക അഭിനേത്രി, ഡബ്ബിങ് ആർട്ടിസ്റ്റ്, ആകാശവാണിയിൽ പ്രധാന ആർട്ടിസ്റ്റ് എന്നീ നിലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിയ കലാകാരിയാണ് സി.എസ്. രാധാദേവി.
പ്രക്ഷേപണ കലയിലെ നിസ്തുലമായ സംഭാവനകൾ പരിഗണിച്ച് കേരള സംഗീത നാടക അക്കാദമി 2018 ൽ ഫെലോഷിപ്പ് നൽകി ആദരിച്ചിട്ടുണ്ട്.