വി​ചാ​ര​ണ സ​മ​യ​ത്ത് പ​ത്ത് ദി​വ​സ​ത്തി​ൽ താ​ഴെ മാ​ത്ര​മാ​ണ് അ​ഭി​ഭാ​ഷ​ക കോ​ട​തി​യി​ൽ എ​ത്തി​യ​ത്. കോ​ട​തി​യി​ൽ ഉ​ണ്ടാ​കാ​റു​ള്ള​ത് ആകെ അര മണിക്കൂറും, ആ ​സ​മ​യം ഉ​റ​ങ്ങു​ക​യാ​ണ് പ​തി​വ്: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ അ​തി​ജീ​വി​ത​യു​ടെ അ​ഭി​ഭാ​ഷ​ക അ​ഡ്വ. ടി.​ബി. മി​നി​ക്കെ​തി​രെ അ​തി​രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി വി​ചാ​ര​ണ കോ​ട​തി

വി​ശ്ര​മ​സ്ഥ​ലം എ​ന്ന രീ​തി​യി​ലാ​ണ് അ​ഭി​ഭാ​ഷ​ക കോ​ട​തി​യി​ൽ എ​ത്താ​റു​ള്ള​ത്. എ​ന്നി​ട്ടാ​ണ് കോ​ട​തി അ​ത് കേ​ട്ടി​ല്ല, പ​രി​ഗ​ണി​ച്ചി​ല്ല എ​ന്ന് പ​റ​യാ​റു​ള്ള​തെ​ന്നും കോ​ട​തി വി​മ​ർ​ശി​ച്ചു

New Update
adv-mini

കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ അ​തി​ജീ​വി​ത​യു​ടെ അ​ഭി​ഭാ​ഷ​ക അ​ഡ്വ. ടി.​ബി. മി​നി​ക്കെ​തി​രെ അ​തി​രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി വി​ചാ​ര​ണ കോ​ട​തി.

Advertisment

വി​ചാ​ര​ണ സ​മ​യ​ത്ത് പ​ത്ത് ദി​വ​സ​ത്തി​ൽ താ​ഴെ മാ​ത്ര​മാ​ണ് അ​ഭി​ഭാ​ഷ​ക കോ​ട​തി​യി​ൽ എ​ത്തി​യ​ത്. 

അ​ര​മ​ണി​ക്കൂ​ർ മാ​ത്ര​മാ​ണ് അ​ഭി​ഭാ​ഷ​ക കോ​ട​തി​യി​ൽ ഉ​ണ്ടാ​കാ​റു​ള്ള​ത്. ആ ​സ​മ​യം ഉ​റ​ങ്ങു​ക​യാ​ണ് പ​തി​വെ​ന്നും കോ​ട​തി വി​മ​ർ​ശി​ച്ചു.

വി​ശ്ര​മ​സ്ഥ​ലം എ​ന്ന രീ​തി​യി​ലാ​ണ് അ​ഭി​ഭാ​ഷ​ക കോ​ട​തി​യി​ൽ എ​ത്താ​റു​ള്ള​ത്. എ​ന്നി​ട്ടാ​ണ് കോ​ട​തി അ​ത് കേ​ട്ടി​ല്ല, പ​രി​ഗ​ണി​ച്ചി​ല്ല എ​ന്ന് പ​റ​യാ​റു​ള്ള​തെ​ന്നും കോ​ട​തി വി​മ​ർ​ശി​ച്ചു.

കോ​ട​തി​യ​ല​ക്ഷ്യ ഹ​ർ​ജി​ക​ൾ പ​രി​ഗ​ണി​ക്കു​ന്ന​തി​നി​ടെ​യാ​ണ് വി​മ​ർ​ശ​നം. അ​തി​ജീ​വി​ത​യു​ടെ അ​ഭി​ഭാ​ഷ​ക ഇ​ന്നും ഹാ​ജ​രാ​യി​രു​ന്നി​ല്ല.

Advertisment