അയർക്കുന്നം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നവീകരിച്ച 'ഉമ്മൻ‌ചാണ്ടി കൾച്ചറൽ സെന്റർ' ഉദ്ഘാടനവും ഓ ഐ സി സി - യു.കെ നാഷണൽ പ്രസിഡന്റിന് സ്വീകരണവും സംഘടിപ്പിച്ചു

New Update

അയർക്കുന്നം: അയർക്കുന്നം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നവീകരിച്ച 'ഉമ്മൻ‌ചാണ്ടി കൾച്ചറൽ സെന്റർ' ഉദ്ഘാടനവും നാട്ടുകാരിയായ ഓ ഐ സി സി (യു കെ) പ്രസിഡന്റ്‌ ഷൈനു ക്ലെയർ മാത്യൂസിന് സ്വീകരണവും സംഘടിപ്പിച്ചു. 

Advertisment

അയർകുന്നം മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ നവീകരിച്ച ഓഫീസിൽ (ഉമ്മൻ‌ചാണ്ടി കൾച്ചറൽ സെന്റർ) വച്ച് വ്യാഴാഴ്ച സംഘടിപ്പിച്ച അതിവിപുലമായ ചടങ്ങിന്റെ ഉദ്ഘാടനം ചാണ്ടി ഉമ്മൻ എം എൽ എ നിർവഹിച്ചു.

publive-image

ചടങ്ങിൽ അധ്യക്ഷത വഹിച്ച കോട്ടയം ഡി സി സി പ്രസിഡന്റ്‌ നാട്ടകം സുരേഷ് ഓ ഐ സി സി (യു കെ) പ്രസിഡന്റ്‌ ഷൈനു ക്ലെയർ മാത്യൂസിന് മൊമെന്റോ നൽകി ആദരിച്ചു.

കെ പി സി സി ജനറൽ സെക്രട്ടറി കുഞ്ഞ് ഇലംപള്ളി, മുൻ കോട്ടയം ഡി സി സി പ്രസിഡന്റ്‌ ജോഷി ഫിലിപ്പ്, ഡി സി സി - ബ്ലോക്ക്‌ - മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി, യു ഡി ഫ് ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു. അയർക്കുന്നം മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ്‌ ജിജി നാകമറ്റം ചടങ്ങിൽ സ്വാഗതം ആശംസിച്ചു.

ഡി സി സി സെക്രട്ടറി ബ്ലോക്ക് കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ്, മുതിർന്ന കോൺഗ്രസ്‌ നേതാക്കന്മാരായ ജയിംസ് കുന്നപ്പള്ളി, യു ഡി എഫ് ചെയർമാൻ, ഓ ഐ സി സി (യു കെ) നാഷണൽ കമ്മിറ്റി ഔദ്യോഗിക വക്താവ് റോമി കുര്യാക്കോസ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. 

publive-image

കോട്ടയം ജില്ലയിൽ കോൺഗ്രസ് പാർട്ടിയുടെ പെരുമ പേറുന്ന മണ്ഡലം കമ്മിറ്റി ഓഫീസുകളിൽ ഒന്നായ അയർക്കുന്നം മണ്ഡലം കമ്മിറ്റി ഓഫീസിന്റെ നവീകരണ പ്രവർത്തനങ്ങൾക്ക് ആവശ്യമായ തുക നൽകിയ നാട്ടുകാരിയും ഓ ഐ സി സി (യു കെ) നാഷണൽ പ്രസിഡന്റ്റുമായ ഷൈനു ക്ലെയർ മാത്യൂസിന് നന്ദിയും സംഘടനയുടെ ആദ്യ വനിതാ അധ്യക്ഷയായി കെ പി സി സി ചുമതലയേല്പിച്ചതിന്റെ അനുമോദനവും യോഗം രേഖപ്പെടുത്തി. ഓഫീസ് നവീകരണ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ച മണ്ഡലം പ്രസിഡന്റ്‌ ജിജി നാകമറ്റത്തിനും യോഗം നന്ദി രേഖപ്പെടുത്തി. 

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുമായി അടുത്ത ബന്ധം പുലർത്തുകയും പരമ്പാരാഗത കോൺഗ്രസ്‌ കുടുംബവുമായ ചാമക്കാലയിലെ ഷൈനു ക്ലെയർ മാത്യൂസ് കേരളത്തിൽ കോൺഗ്രസ്‌ പാർട്ടിയുടെ പ്രവർത്തനങ്ങളിൽ സജീവ സാനിധ്യമാണ്. 

publive-image

യു കെയിലും ഗൾഫ് രാജ്യങ്ങളിലുമായി മൂന്ന് കെയർ ഹോമുകളും 'ടിഫിൻ ബോക്സ്‌ റെസ്റ്റോറന്റ്' എന്ന പേരിൽ ഹോട്ടൽ ശൃംഗലകളും നടത്തുന്ന ഷൈനു ക്ലെയർ മാത്യൂസ് ഇതിനോടകം നിരവധി ചാരിറ്റി പ്രവർത്തനങ്ങൾക്കും ചുക്കാൻ പിടിക്കുന്നു.

വയനാട് പ്രകൃതി ദുരന്തത്തിലകപ്പെട്ടവരുടെ പുനരദിവാസ പ്രവർത്തനങ്ങൾക്കും കേരളത്തിലെ പാവപ്പെട്ട വിദ്യാർത്ഥികളുടെ നഴ്സിംഗ് പഠന സഹായത്തിനായുമുള്ള തുക സമാഹരിക്കുന്നതിനായി ബ്രിട്ടീഷ് ചാരിറ്റി ഫൗണ്ടേഷനുമായി ചേർന്നു യു കെയിൽ പതിനയ്യായിരം അടി മുകളിൽ നിന്നും 'സ്കൈ ഡൈവിങ്' നടത്തുകയും 10 ലക്ഷത്തോളം തുക സമാഹരിച്ചു അർഹതപ്പെട്ടവർക്ക് വിതരണം നടത്തുകയും ചെയ്തത് അടുത്തിടെ വാർത്തകളിൽ ഇടം പിടിച്ചിരുന്നു.

ഓ ഐ സി സി (യു കെ) വയനാട് പുനരദിവാസ പ്രവർത്തനങ്ങൾക്കായി 4170 പൗണ്ട് തുക സമാഹരിക്കുന്നതിനും ചുക്കാൻ പിടിച്ചത് സംഘടനയുടെ നാഷണൽ പ്രസിഡന്റ്‌ കൂടിയായ ഷൈനു ക്ലെയർ മാത്യൂസ് ആണ്. 

publive-image

പ്രവർത്തന മാന്ദ്യത്തിലായിരുന്ന യു കെയിലെ പ്രവാസി കോൺഗ്രസ്‌ സംഘടനയായ ഓ ഐ സി സി (യു കെ)- യെ പുനരുജ്ജീവിപ്പിക്കുന്നതിന്റെ ഭാഗമായാണ് കെ പി സി സി ഷൈനു ക്ലെയർ മാത്യൂസിനെ അധ്യക്ഷയാക്കിക്കൊണ്ട് പുതിയ നാഷണൽ കമ്മിറ്റിക്ക് രൂപം നൽകിയത്.

വയനാട് പാലക്കാട്‌, ചേലക്കര ഉപതെരഞ്ഞെടുപ്പ്‌ പ്രചാരണങ്ങളിൽ ഷൈനു ക്ലെയർ മാത്യൂസിന്റ നേതൃത്വത്തിൽ രൂപം നൽകിയ 50 പേരടങ്ങുന്ന കർമ്മസേനയുടെ പ്രവർത്തനം പരക്കെ പ്രശംസിക്കപ്പെട്ടിരുന്നു. 

അയർക്കുന്നത്തെ കോൺഗ്രസ്‌ പാർട്ടിയുടെ മുതിർന്ന നേതാക്കൾക്കൊപ്പവും മറ്റു ഭാരവാഹികൾക്കൊപ്പവും വേദി പങ്കിടാൻ സാധിച്ചതിലും ജില്ലയിലെ കോൺഗ്രസ് പാർട്ടിയുടെ അമരക്കാരർ നാട്ടകം സുരേഷിൽ നിന്നും ആദരവ് ഏറ്റുവാങ്ങാൻ സാധിച്ചതിലുമുള്ള തന്റെ സന്തോഷം രേഖപ്പെടുത്തിയ ഷൈനു ക്ലെയർ മാത്യൂസ്, തന്റെ പിതാവ് കൂടി പടുത്തുയർത്തിയ അയർക്കുന്നത്തെ കോൺഗ്രസ് പാർട്ടിക്ക് സ്വന്തമായി ഒരു കെട്ടിടം എന്ന സ്വപ്നവും അധികം വൈകാതെ സാക്ഷാത്കരിക്കുമെന്ന ഉറപ്പും നൽകി.

Advertisment