New Update
/sathyam/media/media_files/2025/09/23/cusat-oman-2025-09-23-19-42-32.jpg)
കൊച്ചി: ഒമാനിലെ സുൽത്താൻ ഖബൂസ് സർവകലാശാലയും കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയും (കുസാറ്റ്) അക്കാദമിക്-ഗവേഷണ സഹകരണത്തെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു.
Advertisment
സുൽത്താൻ ഖബൂസ് സർവകലാശാല വൈസ് ചാൻസലർ ഹിസ് ഹൈനെസ് സയ്യിദ് ഡോ. ഫഹദ് ബിൻ അൽ ജുലന്ദ അൽ സൈദ്, കുസാറ്റ് രജിസ്ട്രാർ ഡോ. അരുണ്‍ എ.യു. എന്നിവരാണ് ധാരണാപത്രത്തിൽ ഒപ്പുവെച്ചത്.
ഗവേഷകർ, അധ്യാപകർ, വിദഗ്ധർ എന്നിവരുടെ കൈമാറ്റം, സംയുക്ത ഗവേഷണ പദ്ധതികൾ, പോസ്റ്റ്‌ഗ്രാജുവേറ്റ് വിദ്യാർത്ഥികളുടെ ഗവേഷണ മേൽനോട്ടം, കോൺഫറൻസുകൾ, സെമിനാറുകൾ എന്നിവയിൽ സഹകരണം തുടങ്ങിയവ ഈ കരാർ ഉറപ്പുവരുത്തുന്നു.
അക്കാദമിക - ഗവേഷണ കൈമാറ്റം, വിദ്യാർത്ഥി-ഗവേഷക സന്ദർശനങ്ങൾ എന്നിവയും കരാറിന്റെ ഭാഗമാണ്. ഈ സഹകരണം ഇരുസർവകലാശാലകൾക്കും കൂടുതൽ അക്കാദമിക് അവസരങ്ങൾ ഒരുക്കുകയും ഗവേഷണബന്ധങ്ങൾ ശക്തിപ്പെടുത്തുകയും ചെയ്യും.