കണ്ണൂരില്‍ നിപ സംശയം; രണ്ട് പേരുടെ സ്രവം പരിശോധനക്കയച്ചു

ആദ്യം മട്ടന്നൂരിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കണ്ണൂർ ജില്ല ആശുപത്രിയിലും ചികിത്സ തേടുകയായിരുന്നു

New Update
no nipah clt

കണ്ണൂര്‍: നിപ വൈറസ് ബാധ സംശയിച്ച് ചികിത്സയില്‍ കഴിയുന്ന രണ്ട് പേരുടെ സ്രവം പരിശോധനയ്‌ക്ക് അയച്ചു. മാലൂര്‍ സ്വദേശിയുടെയും മകന്‍റെയും സ്രവമാണ് കോഴിക്കോട്ടേക്ക് പരിശോധനക്കയച്ചത്.

Advertisment

കഴിഞ്ഞ ദിവസമാണ് ഇവർ പനി ബാധിച്ച് ചികിത്സ തേടിയത്. ആദ്യം മട്ടന്നൂരിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കണ്ണൂർ ജില്ല ആശുപത്രിയിലും ചികിത്സ തേടുകയായിരുന്നു. ഇവിടെ നടത്തിയ പരിശോധനയിലാണ് നിപ ലക്ഷണങ്ങൾ കണ്ടത്. ഇതേ തുടർന്ന് പരിയാരം മെഡിക്കൽ കോളജിലേക്ക് മാറ്റി.

നിലവില്‍ ഇരുവരും നിരീക്ഷണത്തിൽ തുടരുകയാണ്. ഇവർക്ക് നേരിയ ലക്ഷണങ്ങൾ മാത്രമെയുള്ളൂവെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും പരിയാരം മെഡിക്കൽ കോളജ് അധികൃതർ വ്യക്തമാക്കി.

രോഗികളിലൊരാള്‍ പഴക്കച്ചവടം നടത്തുന്നയാളാണ്. ഇതാണ് ആശങ്ക വര്‍ധിപ്പിക്കുന്നത്. പരിയാരം മെഡിക്കൽ കോളജിലും ഇവരുടെ വീടിന് സമീപവും ജാഗ്രത മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Advertisment