/sathyam/media/media_files/2025/12/03/rahul-mankoottathil-vd-satheesan-2025-12-03-19-49-58.jpg)
കൊച്ചി: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ ലൈംഗിക ആരോപണ പരാതി ഉയര്‍ന്ന ആദ്യ ഘട്ടത്തില്‍ തന്നെ രാഹുലിനെതിരെ നടപടി അനിവാര്യം എന്ന് ശക്തമായ നിലപാട് സ്വീകരിച്ച ഏക കോണ്‍ഗ്രസ് നേതാവ് പ്രതിപക്ഷ നേതാവ് വിഡി സതീശനാണ്. രാഹുലിനെതിരെ പാര്‍ട്ടി സ്വീകരിച്ച മൂന്ന് നടപടികളുടെയും കാരണക്കാരന്‍ സതീശനായിരുന്നു.
യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തുനിന്ന് ഒഴിവാക്കുക, പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യുക, പാര്‍ലമെന്‍ററി പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുക എന്നിവരായിരുന്നു നടപടികള്‍.
എന്നാല്‍ അന്നു മുതല്‍ രാഹുല്‍ - ഷാഫി സൈബര്‍ കൂട്ടങ്ങള്‍ വിഡി സതീശനെതിരെ അതിശക്തമായ ആക്രമണമാണ് അഴിച്ചുവിട്ടത്. ബാംഗ്ലൂര്‍ ആസ്ഥാനമായ പിആര്‍ കമ്പനിയെ രംഗത്തിറക്കി ആയിരുന്നു 'ന്യായീകരണ മേള' അരങ്ങേറിയത്.
/filters:format(webp)/sathyam/media/media_files/2025/01/02/4KMIABoUys6xQDSp8t2N.jpg)
സതീശന്‍, രമേശ് ചെന്നിത്തല എന്നിവരെ ലക്ഷ്യം വച്ചായിരുന്നു ഏറ്റവും ആക്രമണങ്ങള്‍. ആരോപണം ഉന്നയിച്ച നാട്ടുകാരിയായ യുവനടിയുടെ പിറന്നാള്‍ ദിവസം കേക്ക് മുറിക്കുന്നതില്‍ പങ്കാളിയായ വിഡി സതീശനെ 'കേക്കച്ചന്‍' എന്ന ഇരട്ടപ്പേരില്‍ വരെ ആക്രമിക്കാന്‍ തുടങ്ങി.
അതുവരെ പ്രതിപക്ഷ നേതാവിനൊപ്പം വലംകൈ ആയി പ്രവര്‍ത്തിച്ച ഷാഫി പറമ്പില്‍ എംപി അന്നു മുതല്‍ സതീശനെതിരായി തിരിഞ്ഞു. ഏത് ഘട്ടത്തിലും രാഹുലിനെ കൈയ്യൊഴിയാന്‍ തയ്യാറല്ല എന്ന സന്ദേശമാണ് ഷാഫി അന്നു മുതല്‍ നല്‍കിയത്. അതാണ് ഷാഫി ഇപ്പോഴും തുടരുന്ന നിലപാടും.
/filters:format(webp)/sathyam/media/media_files/JLQnVK2iVuwAzBvdttid.jpg)
പക്ഷേ തുടക്കം മുതല്‍ തനിക്കെതിരെയുള്ള സൈബര്‍ ആക്രമണത്തില്‍ ക്ഷീണം സംഭവിച്ചുവെന്ന് ബോധ്യം വന്നിട്ടും സതീശന്‍ നിലപാട് മയപ്പെടുത്തിയില്ല. കെ സുധാകരന്‍ പോലും മലക്കം മറിഞ്ഞു. സുധാകരന്‍ പ്രസിഡന്‍റായിരുന്ന കാലത്ത് രാഹുലിനെതിരെ നാല്‍പതോളം പരാതികള്‍ അദ്ദേഹത്തിന് ലഭിച്ചിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍.
എന്തായാലും ഇപ്പോള്‍ വീണ്ടും പ്രതിപക്ഷ നേതാവിന്‍റെ നിലപാടാണ് ശരിയെന്ന് തെളിഞ്ഞിരിക്കുകയാണ്. രാഹുലിനെതിരെ രണ്ടാമത് പരാതികൂടി ഉയര്‍ന്നപ്പോഴാണ് മറ്റ് നേതാക്കള്‍ അയാള്‍ക്കെതിരെ പ്രതികരിക്കാന്‍ രംഗത്തിറങ്ങിയത്. രാഹുലിന്‍റെ സൈബര്‍ കൂട്ടങ്ങള്‍ ഒതുങ്ങി എന്ന് ഉറപ്പു വരുത്തിയ ശേഷമാണ് വിഎം സുധീരന്‍ പോലും നിലപാട് പരസ്യമാക്കിയത്.
/filters:format(webp)/sathyam/media/media_files/lgmlD2nk3RztnSIa8lf5.jpg)
എതിരായി രംഗത്തു വരുന്നവര്‍ എത്ര കരുത്തരായാലും അവര്‍ക്കെതിരെ സൈബര്‍ ആക്രമണം അഴിച്ചുവിടുന്ന ക്രിമിനല്‍ സംഘങ്ങളെ നേതാക്കളും അത്രകണ്ട് ഭയന്നിരുന്നു. അതിനിടയിലും പ്രതിപക്ഷ നേതാവിന്‍റെ നിലപാട് ശരിയെന്ന് തെളിഞ്ഞിരിക്കുകയാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us