/sathyam/media/media_files/2025/06/29/k-c-venugopal-2025-06-29-17-59-39.jpg)
കോട്ടയം: ബീഹാറിലെ തെരഞ്ഞെടുപ്പ് പരാജയത്തിനു പിന്നാലെ സംഘടനാ ചുമതലയുടെ പേര് പറഞ്ഞ് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപലിനെ വേട്ടയാടി ഇടത് സൈബറിടങ്ങൾ.
ബിഹാറിലെ പരാജയ വാര്‍ത്ത വന്നയുടനെ സമൂഹമാധ്യമങ്ങളില്‍ വേണുഗോപാലിനെതിരെ വ്യാപക പ്രചാരണമാണ് ഇക്കൂട്ടര്‍ നടത്തുന്നത്.
പരാജയത്തിന് പല കാരണങ്ങളുണ്ടെങ്കിലും ഇടതു സൈബര്‍ ഗ്രൂപ്പുകള്‍ കെ.സി. വേണുഗോപാലിനെ വ്യക്തിഹത്യ നടത്തുന്നതിനു സമാനമായ പ്രചാരണമാണ് തുടർന്നുകൊണ്ടിരിക്കുന്നത്.
പാർട്ടി കേന്ദ്രങ്ങളുടെ യും ഇവർക്കായി പി ആർ വർക്ക് ഏറ്റെടുത്തിരിക്കുന്ന ഏജൻസികളുടെയും നിർദേശപ്രകാരമാണ് ഇത്തരം ആക്രമണങ്ങൾ എന്നാണ് വിവരം.
ബീഹാറിലെ 243 നിയോജകമണ്ഡലങ്ങളിലും ദുര്‍ബലമായ സംഘടനാ ശൃംഖലയാണ് കോണ്‍ഗ്രസിനു ണ്ടായിരുന്നത്. അതിലുപരി 65 ലക്ഷത്തോളം വോട്ടുകൾ വെട്ടി മാറ്റപ്പെടുകയും ചെയ്തു. തുടക്കം മുതൽ തെരഞ്ഞെടുപ്പ് പ്രക്രിയ നീതിയുക്ത മായിരുന്നില്ലെന്ന ആക്ഷേപം കോൺഗ്രസ് ഉയർത്തിയിട്ടുണ്ട്.
അവിടെ മാസങ്ങള്‍ നീണ്ട പ്രവര്‍ത്തനങ്ങളിലൂടെ കെ.സി. വേണുഗോപാലിന്റെ നേതൃത്വത്തില്‍ സംഘടനാ സംവിധാനങ്ങള്‍ ശക്തിപ്പെടുത്താൻ ശ്രമം നടന്നിരുന്നു. അതേതുടർന്ന് പിന്നീട് കോണ്‍ഗ്രസ് പരിപാടികളിൽ വന്‍ സ്വീകര്യതയുണ്ടായി.
രാഹുല്‍ ഗാന്ധിയുടെ വോട്ടുര്‍ അധികാര്‍ യാത്രയും തൊഴിലില്ലായ്മ, മോശം വിദ്യാഭ്യാസ നിലവാരം, കുടിയേറ്റം തുടങ്ങിയ വിഷയങ്ങളുയര്‍ത്തിയുള്ള പ്രചാരണങ്ങളും വോട്ടര്‍മാര്‍ക്കിടയില്‍ വലിയ ചർച്ചയായി.
രാഹുല്‍ ഗാന്ധി ഉയര്‍ത്തിയ വോട്ട് ചോരി ആരോപണങ്ങള്‍ ബീഹാറില്‍ വലിയ കോളിളക്കം സൃഷ്ടിച്ചു. ബി.ജെ.പിയുടെ സിറ്റിങ് എം.എല്‍.എ പോലും വോട്ട് ചെയ്യാനെത്തിയപ്പോള്‍ വോട്ടുകള്ളന്‍ എന്നാക്ഷേപിച്ച് ആട്ടിപായിച്ച ജനക്കൂട്ടം അവരെത്തന്നെ വീണ്ടും തെരഞ്ഞെടുത്തുവെന്നത് അത്ഭുതകരമാണെന്നു കോണ്‍ഗ്രസ് നേതാക്കൾ പറയുന്നു.
എസ്.ഐ.ആര്‍. മറയാക്കി 65,64,075 വോട്ടര്‍മാരെ പട്ടികയില്‍ നിന്നും നീക്കം ചെയ്തും ബിജെപി സഖ്യകക്ഷിയായ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഒത്തുകളിയും വിധി നിര്‍ണയിച്ച ബീഹാറില്‍ നിന്ന് അത്ഭുതം പ്രതീക്ഷിക്കേണ്ടതില്ലല്ലോ എന്നായിരുന്ന കോണ്‍ഗ്രസ് നേതാക്കള്‍ വിജയത്തോട് പ്രതികരിച്ചത്.
വര്‍ത്തമാന ഇന്ത്യന്‍ യാഥാര്‍ഥ്യങ്ങള്‍ ഇതാണെന്നിരിക്കെ സംഘപരിവാറിനോട് സന്ധിയില്ലാതെ പോരാടുന്ന രാഹുല്‍ ഗാന്ധിയേയും കെ.സി. വേണുഗോപാലിയും വിലകുറച്ചു കാണുന്ന ഒരവലോകനവും സത്യസന്ധമായിരിക്കില്ലെന്നു കോൺഗ്രസ് നേതാക്കൾ പറയുന്നു.
സര്‍ക്കാര്‍ പദ്ധതി എന്ന പേരില്‍ തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് 1.21 കോടി സ്ത്രീകളുടെ അക്കൗണ്ടിലേക്ക് എന്‍.ഡി.എ സര്‍ക്കാര്‍ 10,000 രൂപ വീതം നല്‍കുമെന്ന പ്രഖ്യാപനവും രാഷ്ട്രീയ സാക്ഷരത വേണ്ടത്രയില്ലാത്ത പാവങ്ങളെ സ്വാധീനിച്ചിട്ടുമുണ്ടാകാമെന്നും കോണ്‍ഗ്രസ് കരുതുന്നു.
മാസങ്ങള്‍ നീണ്ട തയ്യാറെടുപ്പോടെ തെരഞ്ഞെടുപ്പിനെ നേരിട്ട കോണ്‍ഗ്രസിന്റെ മല്ലികാര്‍ജുന്‍ ഖാര്‍ഗേയും, രാഹുല്‍ ഗാന്ധിയും, കെ.സി വേണുഗോപാൽ അടക്കമുള്ള ദേശീയ നേതാക്കളുടേയും അധ്വാനവും കാണാതെ പോകരുത്.
വോട്ട് ചോരി വിരുദ്ധ പ്രക്ഷോഭങ്ങളുമായി നടത്തിയ വോട്ടര്‍ അധികാര്‍ യാത്രയുടെ കരുത്തുറ്റ പ്രചരണത്തിന്റെ യുവജന-പൊതുജന ഹിതവും വെറുതെയങ്ങ് ഇല്ലാതാകുമോ? എന്നും കോണ്‍ഗ്രസ് ചോദിക്കുന്നു.
എന്നാല്‍, ഇടത് സൈബര്‍ പ്രൊഫൈലുകളും നേതാക്കളും കെ.സി. വേണുഗോപാലിനെ വേട്ടയാടാനാണു ശ്രമിക്കുന്നത്.
ബിഹാറിലെ പരാജയ വാര്‍ത്ത വന്നയുടനെ സമൂഹമാധ്യമങ്ങളില്‍ വേണുഗോപാലിനെതിരെ ട്രോള്‍ മഴയാണ് ഇടതു പ്രൊഫൈലുകള്‍ സൃഷ്ടിച്ചത്.
കോൺഗ്രസ് പ്രൊഫൈലുകൾ എന്ന് സംശയം തോന്നിപ്പിക്കുന്നവിധമുള്ള വ്യാജ പ്രൊഫൈലുകളിൽ നിന്നും ഇതേ ആക്രമണം ആണ് നടത്തുന്നത്. എന്നാൽ കോൺഗ്രസ് അണികൾ ഇത് പ്രതിരോധിക്കാനും ശക്തമായി രംഗത്തുണ്ട്.
കേരളത്തില്‍ കെ.സി. വേണുഗോപാലിനുള്ള സ്വീകാര്യത കുറയ്ക്കാന്‍ ഇടതുപക്ഷം നടത്തിയ ബോധപൂര്‍വമായ നീക്കമായിരുന്നു ഇതെന്നു കോൺഗ്രസ് കരുതുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us