സിപിഎം നേതാവ് കെ ജെ ഷൈനെതിരായ സൈബര്‍ ആക്രമണം: യൂട്യൂബർ ഷാജഹാന്റെ വീട്ടിൽ റെയ്ഡ്

തിരുവനന്തപുരം ഉള്ളൂരിലെ വീട്ടിലായിരുന്നു റെയ്ഡ്,. എറണാകുളം റൂറല്‍ സൈബര്‍ ടീമും പറവൂര്‍ പൊലീസുമാണ് വീട്ടിലെത്തി പരിശോധന  നടത്തിയത്

New Update
shahjahan

കൊച്ചി: സിപിഎം നേതാവ് കെ ജെ ഷൈനെതിരായ സൈബര്‍ ആക്രമണത്തില്‍ യൂട്യൂബര്‍ കെ എം ഷാജഹാന്റെ വീട്ടില്‍ റെയ്ഡ്. തിരുവനന്തപുരം ഉള്ളൂരിലെ വീട്ടിലായിരുന്നു റെയ്ഡ്,. എറണാകുളം റൂറല്‍ സൈബര്‍ ടീമും പറവൂര്‍ പൊലീസുമാണ് വീട്ടിലെത്തി പരിശോധന  നടത്തിയത്. റെയ്ഡ് നടന്ന സമയത്ത് ഷാജഹാൻ വീട്ടിലുണ്ടായിരുന്നു. 

Advertisment

ചോദ്യം ചെയ്യലിന് ഹാജരാകാൻ സംഘം ഷാജഹാന് നോട്ടീസ് നൽകി. ഷാജഹാന്റെ ഐഫോൺ സംഘം കസ്റ്റഡിയിലെടുത്തിട്ടുണ്ട്.  വിഷയത്തിൽ പിന്നീട് വിശദമായി പ്രതികരിക്കാമെന്നാണ് ഷാജഹാൻ പ്രതികരിച്ചത്. സിസിടിവിയുടെ മൈക്ക് വഴിയാണ് മാധ്യമങ്ങളോട് പ്രതികരിച്ചത്.

Advertisment