സൈബര്‍ കുറ്റങ്ങളും മറ്റ് കേസുകളിലും സ്ഥിരം പ്രതി വയനാട്ടില്‍ 31കാരനെ കാപ്പ ചുമത്തി നാടുകടത്തി

സ്ഥിരം കുറ്റവാളിയായ യുവാവിനെ കാപ്പ നിയമ പ്രകാരം നാട് കടത്തി.

New Update
kapppa111

മേപ്പാടി: സ്ഥിരം കുറ്റവാളിയായ യുവാവിനെ കാപ്പ നിയമ പ്രകാരം നാട് കടത്തി. തൃക്കൈപ്പറ്റ നെല്ലിമാളം കുന്നത്ത് വീട്ടില്‍ സി. ഉണ്ണികൃഷ്ണനെ(31)യാണ് വയനാട് ജില്ലയില്‍ നിന്നും നാട് കടത്തിയത്. സൈബര്‍ കുറ്റകൃത്യങ്ങള്‍ക്ക് പുറമെ മീനങ്ങാടി, മേപ്പാടി എന്നീ സ്റ്റേഷനുകളിലും ഇയാള്‍ക്കെതിരെ കേസുകളുണ്ട്. 

Advertisment


കേരള സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ (തടയല്‍) നിയമം വകുപ്പ് പ്രകാരമാണ് ജില്ലയില്‍ നിന്നും ഒരു വര്‍ഷത്തേക്ക് ഇയാളെ നാടുകടത്തിയത്. ഉത്തരവ് ലംഘിച്ചാല്‍ മൂന്നു വര്‍ഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.


ജില്ല  പൊലീസ് മേധാവി തപോഷ് ബസുമതാരി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ മേഖല ഡി.ഐ.ജി യതീഷ് ചന്ദ്രയുടെ ഉത്തരവ് പ്രകാരമാണ് നടപടി.

 

 

Advertisment