ന്യൂസ് ബ്യൂറോ, തൃശൂര്‍
Updated On
New Update
/sathyam/media/media_files/2025/01/03/r6lLCmp1HiyOASp9eePy.jpg)
തൃശൂർ: സംസ്ഥാനത്ത് വീണ്ടും ഓണ്ലൈൻ തട്ടിപ്പ്. ഒന്നര ദിവസം സ്ത്രീയെ ഓൺലൈനിൽ വീഡിയോ കോളിൽ ബന്ദിയാക്കിയാണ് ഓൺലൈൻ തട്ടിപ്പ് നടത്തിയത്.
Advertisment
പൊലീസ് വസ്ത്രം ധരിച്ച് വീഡിയോ കോളിൽ എത്തിയ ആളാണ് പണം തട്ടിയത്. മേലൂർ സ്വദേശി ട്രീസയാണ് തട്ടിപ്പിനിരയായത്.
വീഡിയോ കോളിൽ പൊലീസ് വേഷം ധരിച്ചെത്തിയ ആൾ അക്കൗണ്ടിലെ പണം കൈമാറാൻ ആവശ്യപ്പെടുകയായിരുന്നു. വീട്ടിലെ മുറിക്ക് പുറത്ത് ഇറങ്ങരുത് എന്നായിരുന്നു തട്ടിപ്പ് നടത്തിയ ആളുടെ നിർദ്ദേശം.
ട്രീസയുടെ ഐഡിയ സിമ്മിന്റെ ഡ്യൂപ്ലിക്കേറ്റ് ദേശവിരുദ്ധ പ്രവർത്തനത്തിന് ഉപയോഗിച്ചുവെന്നും പൊലീസ് നടപടി ആണെന്നും പറഞ്ഞാണ് പണം കൈമാറ്റം ചെയ്യിപ്പിച്ചത്. നാല്പതിനായിരം രൂപയാണ് തട്ടിയെടുത്തത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us