തിരുവനന്തപുരത്ത് ഓൺലൈൻ തട്ടിപ്പിലൂടെ അഭിഭാഷകന് നഷ്ട്‌ടമായത് ഒരുകോടിയോളം രൂപ

സൈബർ തട്ടിപ്പ് കേസുകൾ അടക്കം കസ്റ്റംസ്, എൻഐഎ എന്നീ കേന്ദ്ര ഏജൻസികളടക്കം കോടതികളിൽ ഹാജരാകുന്ന സീനിയർ അഭിഭാഷകൻ അജിത്‌ കുമാറിനാണ് പണം നഷ്ടമായത്.

New Update
Cyber ​​fraud in ranchi

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഓൺലൈൻ തട്ടിപ്പിലൂടെ അഭിഭാഷകന് നഷ്ട്‌ടമായത് ഒരു കോടിയോളം രൂപ. സൈബർ തട്ടിപ്പ് കേസുകൾ അടക്കം കസ്റ്റംസ്, എൻഐഎ എന്നീ കേന്ദ്ര ഏജൻസികളടക്കം കോടതികളിൽ ഹാജരാകുന്ന സീനിയർ അഭിഭാഷകൻ അജിത്‌ കുമാറിനാണ് പണം നഷ്ടമായത്.

Advertisment

ഓഹരി വിപണിയിലെ വ്യാപാരത്തിലൂടെ വമ്പൻ ലാഭം കൊയ്യാമെന്ന് അജിത് കുമാറിനെ വിശ്വസിപ്പിച്ചാണ് പണം തട്ടിയത്. കഴിഞ്ഞ ജൂണ് 21 മുതൽ ഈ മാസം 27 വരെയുള്ള കാലയളവിലാണ് വളരെ വിദഗ്ധമായി കബളിപ്പിച്ചത്.

ജൂണ്‍ 27ന് ശാസ്തമംഗലം അജിത് കുമാറിന്റെ വാട്സ് അപ്പ് നമ്പറിൽ വിളിച്ചായിരുന്നു തട്ടിപ്പിന് തുടക്കം. ഒരു വിദേശ നമ്പറിൽ നിന്നായിരുന്നു വിളി. ഓഹരി വിപണിയിലെ വ്യാപാരത്തിലൂടെ വൻലാഭം കൊയ്യാമെന്ന് വിശ്വസിപ്പിച്ചു.

ഷെയർഖാൻ ക്ലബ് 88 എന്ന വാട്സ് ആപ്പ് ഗ്രൂപ്പിൽ ചേര്‍ത്തു. പിന്നീട് ബ്ലോക്ക് ടൈഗൈഴ്സ് എന്ന മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യാൻ ആവശ്യപ്പെടുകയായിരുന്നു.

എന്നാൽ പിന്നീട് അജിത് കുമാറിനെ ബന്ധപ്പെട്ടത് മറ്റൊരാളായിരുന്നു. രണ്ട് തവണയായി 5 ലക്ഷം രൂപ ഇടാൻ ആവശ്യപ്പെട്ടു. ഓഹരി വ്യാപാരത്തിലൂടെ ലാഭം ലഭിക്കുന്നതായി വ്യാജമായി കാണിച്ചു. ഇതോടെയാണ് ശാസ്തമംഗലം അജിത് കുമാർ കൂടുതൽ പണം നൽകുന്നത്.

ഈ മാസം 27 വരെ പല ബാങ്ക് അക്കൗണ്ടുകളിൽ നിന്നായി 93 ലക്ഷം രൂപ അജിത് കുമാർ ട്രാന്‍സ്ഫർ ചെയ്തു. എന്നാൽ ഇതിന് പിന്നീട് പ്രതികളെ ബന്ധപ്പെടാൻ കഴിയാതായി.

ലാഭം കാണിച്ചതെല്ലാം തട്ടിപ്പെന്ന് ബോധ്യപ്പെട്ടതോടെ അജിത് കുമാർ സൈബർ പൊലീസിൽ പരാതി നല്‍കുകയായിരുന്നു. സംഭവത്തിൽ സൈബർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Advertisment