/sathyam/media/media_files/D1dSEIkJ035Ac6qW1uK9.jpg)
കോട്ടയം: നിങ്ങള്‍ ഗതാഗത നിയമം ലംഘിച്ചു, ഫൈന്‍ അടക്കാനുള്ള ഇ- ചെല്ലാന്‍ നേട്ടീസ് മെസേജായി വരും. ലിങ്കില്‍ എ.ടി.എം കാര്‍ഡ് വഴി ഫൈന്‍ അടയ്ക്കാന്‍ ആവശ്യപ്പെട്ടും. പുതുവഴിതേടി സൈബര്‍ തട്ടിപ്പു സംഘങ്ങള്‍ വീണ്ടും സജീവമാകുന്നു. സമീപ ദിവസങ്ങളായി ഇത്തരം തട്ടിപ്പുകള്‍ നടക്കുന്നുണ്ട്. എം പരിവാഹന്‍ വഴി പണം അടയ്ക്കുന്നതിനു ഗൂഗിള്‍ പേ അല്ലെങ്കില്‍ അക്ഷയ കേന്ദ്രങ്ങള്‍ അതുമല്ലെങ്കില്‍ അതാതു പോലീസ് സ്റ്റേഷനുകളില്‍ നേരിട്ടും ആണു പിഴ തുക അടക്കേണ്ടത്.
എന്നാല്‍ തട്ടിപ്പ് തിരിച്ചറിയാതെ തട്ടിപ്പുസംഘം അയച്ചു നല്‍കുന്ന ലിങ്ക് തുറക്കുന്ന വാഹന ഉടമയോട് എ.ടി.എം കാര്‍ഡ് വഴി ഫൈന്‍ അടയ്ക്കാന്‍ സംഘം ആവശ്യപ്പെടും. ഇതിനു തയ്യാറാവുന്ന വാഹന ഉടമയോട് എ.ടി.എം കാര്‍ഡിന് പിന്‍വശത്തെ രഹസ്യ നമ്പര്‍ കൂടി ആവശ്യപ്പെടും. ഇതോടെ അക്കൗണ്ടിലുള്ള മുഴുവന്‍ പണവും നഷ്ടമാകും.
കഴിഞ്ഞ ഒരാഴ്ചക്കുള്ളില്‍ മാത്രം വ്യാജ മെസേജ് ലഭിച്ച നിരവിധി പേര്‍ വിവിധ ട്രാഫിക് പോലീസ് സ്റ്റേഷനുകളില്‍ പിഴയടക്കാന്‍ എത്തുന്നുണ്ട്. സ്‌റ്റേഷനില്‍ എത്തുമ്പോഴാണു പലരും തട്ടിപ്പിലാണു ചെന്നു ചാടിയതെന്നു മനസിലായത്. ഓണ്‍ലൈനായി പണം അടയ്ക്കാന്‍ ശ്രമിച്ചവര്‍ക്കാണു പണം നഷ്ടമായത്. ഓണ്‍ലൈന്‍ തട്ടിപ്പ് സംഘത്തിന്റെ പുതിയ തട്ടിപ്പുരീതിയാണ് ഇതെന്നും ഇത്തരം മെസേജുകള്‍ തുറക്കാന്‍ ശ്രമിക്കരുതെന്നും പോലീസ് മുന്നറിയിപ്പു നല്‍കുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us