കർഷകരെ കേന്ദ്രീകരിച്ച് "പി എം കിസാൻ" പദ്ധതിയുടെ പേരിൽ സൈബർ തട്ടിപ്പ്

New Update
pm kisan scam

കോട്ടയം : 2018 മുതൽ ഇന്ത്യയിൽ കേന്ദ്രസർക്കാറിന്റെ "പി എം കിസാൻ" പദ്ധതി കർഷകർക്ക് സാമ്പത്തിക സഹായം നൽകിവരുന്നു. എന്നാൽ ഈ പദ്ധതിയുടെ പേരിൽ കർഷകരെയും ഭൂ ഉടമകളെയും ലക്ഷ്യമിട്ടുള്ള സൈബർ തട്ടിപ്പ് വളരെ വ്യാപകമായിരിക്കുന്നു. വാട്സാപ്പിലൂടെ "പി എം കിസാൻ" യോജനയെ കുറിച്ച് വിവരിക്കുന്ന സന്ദേശവും ഒപ്പം ഒരു എ പി കെ  ഫയൽ കൂടി ലഭിക്കുന്നു.

Advertisment

 എ പി കെഫയൽ ഇൻസ്റ്റോൾ ചെയ്യാൻ സന്ദേശത്തിൽ ആവശ്യപ്പെടുന്നു. ഇൻസ്റ്റാൾ ചെയ്യുന്നതോടെ ആപ്പ് എസ്.എം.എസ് അനുമതികൾ നൽകാൻ ആവശ്യപ്പെടുന്നു. അനുമതി നൽകുന്നതിലൂടെ എസ്.എം.എസ് നിരീക്ഷിക്കാനും ഒ.ടി.പി ആക്സസ് ചെയ്യാൻ കഴിയുകയും അതിലൂടെ നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന്  കുറ്റവാളികൾക്ക് പണം പിൻവലിക്കാൻ നിഷ്പ്രയാസം കഴിയുന്നു.

സമൂഹ മാധ്യമങ്ങളിലൂടെ ഇത്തരത്തിൽ ലഭിക്കുന്ന എ.പി.കെ ഫയലുകൾ ഡൗൺലോഡ് ചെയ്യുകയോ ലിങ്കുകളിൽ ക്ലിക്ക് ചെയ്യുകയോ ചെയ്യരുത്. 

വിശ്വാസയോഗ്യമായ സോഴ്സുകളിൽ നിന്ന് മാത്രം ആപ്പുകൾ ഇൻസ്റ്റോൾ ചെയ്യുക. ഇത്തരം ഓൺലൈൻ സാമ്പത്തിക കുറ്റകൃത്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻതന്നെ 19 30 എന്ന സൗജന്യ നമ്പറിൽ ബന്ധപ്പെടുകയോ, https://cybercrime.gov.in എന്ന വെബ്സൈറ്റ് മുഖേനയോ സൈബർ പോലീസിനെ വിവരം അറിയിക്കാവുന്നതാണ്.

Advertisment