/sathyam/media/media_files/2025/11/25/1512300-teena-1-2025-11-25-22-15-27.webp)
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ വധഭീഷണിയിൽ കേസെടുത്ത് തിരുവനന്തപുരം സിറ്റി സൈബർ പൊലീസ്. മുഖ്യമന്ത്രി പിണറായി വിജയനെ ബോംബെറിഞ്ഞ് തീർത്തുകളയണം എന്നായിരുന്നു സിസ്റ്റർ ടീന ജോസിന്റെ പേരിലുള്ള അക്കൗണ്ടിൽ നിന്നുള്ള കമന്റ്.
മുഖ്യമന്ത്രിയുടെ പടത്തോട് കൂടി പോസ്റ്റ് ചെയ്ത ചിത്രത്തിന് താഴെയായിരുന്നു കമന്റ്. മുഖ്യമന്ത്രിക്കെതിരെ ബോംബറിയുന്നതിന് കുറ്റകരമായി ആഹ്വാനം ചെയ്തു.
സമൂഹ മധ്യത്തിൽ ലഹള സൃഷ്ടിക്കാൻ ശ്രമിച്ചെന്നുമാണ് എഫ്‌ഐആർ. സെൽറ്റൻ എൽ ഡിസൂസ എന്ന വ്യക്തി പോസ്റ്റ് ചെയ്ത കുറിപ്പിലാണ് സിസ്റ്റർ ടീന ജോസ് മുഖ്യമന്ത്രിക്കെതിരെ കൊലവിളി കമന്റ് പോസ്റ്റ് ചെയ്തത്.
'അന്നേരമെങ്കിലും ആരെങ്കിലും ഒരു ബോംബെറിഞ്ഞു തീർത്തുകളയണം അവനെ. നല്ല മനുഷ്യനായ രാജീവ് ഗാന്ധിയെ തീർത്ത ഈ ലോകത്തിന് അതൊക്കെ പറ്റും'- എന്നായിരുന്നു കമന്റ്.
സെൽറ്റൺ എൽ ഡിസൂസ എന്നയാൾ നാളെ മുതൽ ക്യാപ്റ്റനും ഇറങ്ങുന്നു എന്ന പോസ്റ്റ് ഫേസ്ബുക്കിൽ കുറിച്ചത്. പ്രചാരണത്തിന് മുഖ്യമന്ത്രിയും എന്ന ഒരു ടിവി ചാനലിന്റെ സ്‌ക്രീൻ ഷോട്ട് പങ്കുവെച്ചായിരുന്നു ഡിസൂസയുടെ കുറിപ്പ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us