എം പരിവാഹന്‍ ആപ്പിന്റെ പേരില്‍ തട്ടിപ്പ്. ഓണ്‍ലൈന്‍ തട്ടിപ്പില്‍ കൊച്ചി തൃക്കാക്കര സ്വദേശിക്ക് നഷ്‌ടമായത് 1,79,000 രൂപ. പണം നഷ്ടമായത് അമിതവേഗത്തിന് 500 രൂപ പിഴയടക്കണെമെന്ന ലിങ്കില്‍ ക്ലിക്ക് ചെയ്തതോടെ...

പിഴ ഒടുക്കിയില്ലെങ്കില്‍ അമിത പിഴ ഈടാക്കുമെന്ന് സന്ദേശത്തില്‍ കണ്ടതോടെ പണമടയ്ക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യുകയായിരുന്നു.

New Update
cyber bullying

കൊച്ചി: എം പരിവാഹന്‍ ആപ്പിന്റെ പേരില്‍ തട്ടിപ്പ്.

ഓണ്‍ലൈന്‍ തട്ടിപ്പില്‍ കൊച്ചി തൃക്കാക്കര സ്വദേശിക്ക് 1,79,000 രൂപ നഷ്ടമായതായി പരാതിയില്‍ പറയുന്നു.

Advertisment

അമിതവേഗത്തിന് 500 രൂപ പിഴയടക്കണെമെന്ന സന്ദേശമാണ് കൊച്ചി സ്വദേശിക്ക് ലഭിച്ചത്. സന്ദേശത്തിനൊപ്പമുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തതും പണം നഷ്ടമായി.

പിഴ ഒടുക്കിയില്ലെങ്കില്‍ അമിത പിഴ ഈടാക്കുമെന്ന് സന്ദേശത്തില്‍ കണ്ടതോടെ പണമടയ്ക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യുകയായിരുന്നു. 

ഉടന്‍ തന്നെ അക്കൗണ്ടില്‍ നിന്നും പണം നഷ്ടപ്പെട്ടു. പിന്നീടാണ് തട്ടിപ്പാണെന്ന് മനസിലായത്.

ഉടന്‍ സൈബര്‍ പൊലീസിന്റെ 1930 നമ്പറില്‍ വിളിച്ച് പരാതി രജിസ്റ്റര്‍ ചെയ്തു. സൈബര്‍ പൊലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.

Advertisment