/sathyam/media/media_files/2025/12/11/sreenath-2025-12-11-16-33-40.jpg)
ചേർത്തല: വീട്ടിലെ കഷ്ടപ്പാടുകൾ മൂലം പഠനയാത്രക്ക് പണമില്ലാത്തതിനാൽ ചേർത്തല തിരുനല്ലൂർ ശേശാദ്രി നിവാസിൽ നിന്നും എന്നും മഹാരാജാസ് കോളേജിലേക്കുള്ള അക്കാദമിയാത്ര സൈക്കിളിലാക്കി.
പിന്നീട് സൈക്കിൽ യാത്ര ഹരമായി മാറിയതോടെ സൈക്ക്ലിംഗിൽ മത്സരം എവിടെ നടന്നാലും പങ്കെടുക്കും സമ്മാനങ്ങളും ലഭിച്ചതോടെ കായിക രംഗത്തേക്ക് ചുവട് ഉറപ്പിച്ചു.
സംസ്ഥാനതല മത്സരത്തിൽ പങ്കെടുത്തു ചാമ്പ്യനായതോടെ തൊഴിൽ അന്വേഷണം തുടങ്ങി. തമിഴ്നാട് സർക്കാർ ശ്രീനാഥിന് ഊട്ടിയിൽ സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിൽ ട്രയിനറായി നിയമനം നൽകി.
തമിഴ്നാട് സർക്കാരിനെ പ്രതിനിധീകരിച്ച് ഒഡീഷയിൽ നടന്ന 30-ാമത് റോഡ് നാഷണൽ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തു സ്വർണ്ണം കരസ്ഥമാക്കി.
ലക്ഷ്മികാന്ത് നായിക്ക് ഹേമനായിക്കിൻ്റെ മകനാണ് ശ്രീനാഥ്. ലക്ഷ്മികാന്ത് നായിക്ക് ജോഝ്യൻ ആണ്. വീട്ടിലെ ദാരിദ്ര്യം മൂലം പഠിക്കാൻ പണം കണ്ടെത്താൻ എം.ജി. റോഡിലെ പൈ ദോശ തട്ടുകടയിൽ രാത്രി ഒരു മണി വരെ ജോലി ചെയ്താണ് പഠന ആവശ്യത്തിനും ചിലവിനും പണം കണ്ടെത്തിയത്.
ബി.എസ്.സി. ബിരുദദാരിയായ ശ്രീനാഥ് സൈക്കിള്‍ ജോലിയുമായി ബന്ധപ്പെട്ടാണ് തമിഴ്നാട്ടിൽ എത്തുന്നത്. അവിടെത്തെ അഡ്രസിലാണ് ആധാർ എടുത്തത്. അതിനെ തുടർന്നാണ് തമിഴ്നാടിന് വേണ്ടി മത്സരത്തിൽ പങ്കെടുത്തത്.
/filters:format(webp)/sathyam/media/media_files/2025/12/11/sreenath-champion-2025-12-11-16-33-53.jpg)
2016 മുതൽ 19 വരെ സ്റ്റേറ്റ് ചാമ്പ്യനായിരുന്നു. 2024 ഡിസംബറിൽ തമിഴ്നാട് ഗവന്മെൻ്റ് ജി.എസ്.ടി. ഡിപ്പാർട്ട്മെൻ്റിൽ ജോലി നൽകി. 2025 ഫെബ്രുവരിയിലാണ് ജോലിയിൽ പ്രവേശിച്ചത്. കൂടാതെ ഊട്ടിയിൽ സൈക്കിളിങ്ങിൽ താല്പര്യമുള്ള കുട്ടികൾക്ക് ട്രെയിനിങ്ങ് നൽകി വരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us