/sathyam/media/media_files/2026/01/10/v-sivankutty-school-youth-festival-2026-01-10-20-49-11.jpg)
തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ വേദികള്‍ക്ക് പൂക്കളുടെ പേര് നല്‍കിയപ്പോള്‍ താമര ഒഴിവാക്കിയെന്ന വിവാദത്തിന് അവസാനം. വേദികളില്‍ ഒന്നിന് താമര എന്ന് പേര് നല്‍കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കി.
താമര എന്ന പേര് ഉള്‍പ്പെടുത്തണമെന്ന ആവശ്യം പരിഗണിച്ചാണ് നടപടിയെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 15-ാമത്തെ വേദിക്കാണ് ആണ് താമര എന്ന പേര് നല്‍കിയത്. ഡാലിയ എന്ന പേര് മാറ്റിയാണ് താമര എന്ന പേര് നൽകിയത്.
ദേശീയ പുഷ്പമായ താമരയെ ഒഴിവാക്കിയത് ബിജെപിയുടെ തെരഞ്ഞെടുപ്പ് ചിഹ്നമായത് കൊണ്ടാണെന്ന വിമർശനം ഉയർന്നിരുന്നു. ഈ സാഹചര്യത്തിൽ വിവാദത്തിനില്ല എന്ന് പറഞ്ഞ് കൊണ്ട് വിദ്യാഭ്യാസ മന്ത്രി താമര എന്ന പേര് സ്കൂൾ കലോത്സവ വേദിക്ക് പേര് നൽകുമ്പോൾ അത് ബിജെപിക്ക് മുന്നിൽ കീഴടങ്ങുന്നത് തന്നെയാണ്.
പിഎം ശ്രീയിലും ദേശീയ വിദ്യാഭ്യാസനയത്തിലും ഒക്കെ നേരത്തെ വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടിയുടെ നിലപാട് ഇടത് മുന്നണിയിൽ നിന്ന് പോലും എതിർപ്പ് ക്ഷണിച്ച് വരുത്തിയിരുന്നു. കേന്ദ്ര സർക്കാരിന് മുന്നിൽ ഇടത് മുന്നണി കീഴടങ്ങി എന്ന വിമർശനവും ഉയർന്നിരുന്നു.
എന്നാൽ ഇപ്പോൾ ബിജെപിയുടെ എതിർപ്പിന് മുന്നിൽ തന്നെ വിദ്യാഭ്യാസമന്ത്രി കീഴടങ്ങിയിരിക്കുന്നു എന്ന് കലോത്സവ വേദിയിലെ പേര് മാറ്റത്തിൽ നിന്ന് വ്യക്തമാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us