Advertisment

300 ചിത്രങ്ങൾ തിരിച്ചറിഞ്ഞ കൊച്ചു മിടുക്കി ! ഓർമശക്തിയിൽ അമിത പ്രാവീണ്യമുള്ള എലവഞ്ചേരി സ്വദേശിനിയായ രണ്ട് വയസുകാരിക്ക് ഇന്ത്യ ബുക്ക് റിക്കാർഡ്സ് ബഹുമതി

author-image
ജോസ് ചാലക്കൽ
New Update
B

കൊല്ലങ്കോട്: ഓർമശക്തിയിൽ അമിത പ്രാവീണ്യം പ്രകടിപ്പിക്കുന്ന എലവഞ്ചേരി സ്വദേശിനിയായ രണ്ട് വയസുകാരിയെ തേടിയെത്തിയത് ഇന്ത്യ ബുക്ക് റിക്കാർഡ്സ് ബഹുമതി.

Advertisment

പതിമുന്നു ഇനങ്ങളിലായി 300 ചിത്രങ്ങൾ തിരിച്ചറിഞ്ഞതിനാണ് ദക്ഷക്ക് ഐബി ആർ അച്ചീവറായി അംഗീകരിച്ചിരിക്കുന്നത്. എലവഞ്ചേരി കരിങ്കുളം കാരിപ്പായി വീട്ടിൽ പ്രസാദ് - അനീഷ ദമ്പതികളുടെ മകളാണ് ദക്ഷ .

ഒരു വയസു മുതൽ തന്നെ കുഞ്ഞിന് അസാമാന്യ ഓർമ്മശക്തി തിരിച്ചറിഞ്ഞ ദമ്പതിമാർ പിന്നീട് കൂടുതൽ ചിത്രങ്ങൾ കാണിച്ച് വ്യക്തമായ വിവരങ്ങൾ നൽകുകയും അതു കൃത്യതയോടെ നിറവേറ്റുകയും ചെയ്തിരുന്നു.

തുടർന്നു ഐബിആർ പരിശോധനയിൽ കുഞ്ഞിൻ്റെ കഴിവ് ബോധ്യപ്പെട്ടാണ് ബഹുമതി കൈമാറിയിരിക്കുന്നത്.

Advertisment