New Update
/sathyam/media/media_files/t9XAPDfkTiyaSD5BjKrx.jpg)
ന്യൂയോർക്ക്: വയനാട്ടിലുണ്ടായ ഉരുള്‍പൊട്ടലില്‍ ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമ അനുശോചിച്ചു. ദുരന്തത്തില്‍ ദുഃഖം രേഖപ്പെടുത്തി ദലൈലാമ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. ദലൈലാമ ട്രസ്റ്റിനോട് ദുരിതാശ്വാസത്തിനും രക്ഷാപ്രവർത്തനത്തിനും സംഭാവന നൽകാനും അദ്ദേഹം ആവശ്യപ്പെട്ടു.
"അനുശോചനം അറിയിക്കുന്നു. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങൾക്കും ഈ ദുരന്തം ബാധിച്ച എല്ലാവർക്കും വേണ്ടിയും പ്രാര്‍ത്ഥിക്കുന്നു. സംസ്ഥാന സർക്കാരും ബന്ധപ്പെട്ട എല്ലാ ഏജൻസികളും ദുരിതബാധിതരായ ആളുകൾക്ക് രക്ഷാപ്രവർത്തനവും ആശ്വാസവും നൽകുന്നതിന് പ്രവർത്തിക്കുന്നു എന്നറിയുന്നതിൽ സന്തോഷമുണ്ട്''-ദലൈലാമ കത്തില്‍ വ്യക്തമാക്കി.