കനത്ത മഴ: പേപ്പാറ, അരുവിക്കര ഡാമുകളുടെ ഷട്ടർ തുറക്കും. സമീപപ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് ജാഗ്രതാ നിർദേശം

New Update
New-Project-38 (1)

തിരുവനന്തപുരം: കനത്ത മഴയെ തുടർന്ന് പേപ്പാറ, അരുവിക്കര ഡാമുകളിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ, ഇന്ന് വൈകിട്ട് ( 18.11.2025) 5 മണിക്ക് പേപ്പാറ ഡാമിന്റെ 1 മുതൽ 4 വരെയുള്ള ഷട്ടറുകൾ 10സെന്റീമീറ്റർ വീതവും ( ആകെ 40 സെന്റീമീറ്റർ) അരുവിക്കര ഡാമിന്റെ 1 മുതൽ 5 വരെയുള്ള ഷട്ടറുകൾ 10 സെന്റീമീറ്റർ വീതവും ( മുൻപ് തുറന്ന 100 സെന്റീമീറ്റർ ഉൾപ്പെടെ ആകെ 150 സെന്റീമീറ്റർ) തുറക്കും. 

Advertisment

ഇരു ഡാമുകളുടെയും സമീപപ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

അതേസമയം, അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ (ഓറഞ്ച് അലർട്ട് : അടുത്ത മൂന്ന്‌ മണിക്കൂർ മാത്രം) ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Advertisment