/sathyam/media/media_files/2026/01/27/pambady-driving-news-2026-01-27-15-10-40.jpg)
കോട്ടയം: പാമ്പാടിയിൽ പിഞ്ചുകുട്ടികളെ കാറിന്റെ ബോണറ്റിലിരുത്തി അപകടകരമായ രീതിയിൽ യാത്ര നടത്തിയ സംഭവത്തിൽ പോലീസ് കേസെടുത്തു. പാമ്പാടി വട്ടുകളത്ത് കഴിഞ്ഞ ദിവസം വൈകിട്ടോടെയാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്.
സ്കൂൾ യൂണിഫോം ധരിച്ച ഇരട്ടകളായ രണ്ട് പെൺകുട്ടികളെയാണ് കാറിന്റെ ബോണറ്റിന് മുകളിൽ ഇരുത്തി പിതാവ് ആണ് വാഹനം ഓടിച്ചത്.
പ്രദേശത്തെ സിസിടിവി ക്യാമറകളിൽ ദൃശ്യങ്ങൾ പതിഞ്ഞതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ പോലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. കുട്ടികളുടെ പിതാവിനെതിരെ അപകടകരമായ രീതിയിൽ വാഹനമോടിച്ചതിനാണ് പോലീസ് നടപടി സ്വീകരിച്ചിരിക്കുന്നത്.
കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ കുട്ടികളുടെ ജീവൻ പണയപ്പെടുത്തിയുള്ള ഈ യാത്ര വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.
സംഭവത്തിൽ ഉൾപ്പെട്ട വാഹനം ഉടൻ കസ്റ്റഡിയിലെടുക്കുമെന്ന് പാമ്പാടി പോലീസ് അറിയിച്ചു. വാഹനമോടിച്ച വ്യക്തിയുടെ ലൈസൻസ് റദ്ദാക്കുന്നതുൾപ്പെടെയുള്ള കർശന നടപടികളിലേക്ക് നീങ്ങാനാണ് മോട്ടോർ വാഹന വകുപ്പിന്റെയും തീരുമാനം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us