രാജ്യത്തെ ഏറ്റവും വലിയ ഡാർക്ക്‌നെറ്റ്‌ മയക്കുമരുന്ന്‌ വിൽപന ശൃംഖല തകർത്ത്‌ എൻസിബി കൊച്ചി യൂണിറ്റ്; മുഖ്യസൂത്രധാരനായ മൂവാറ്റുപുഴ സ്വദേശി പിടിയിൽ

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update
darknight010725

കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ ഡാർക്ക്‌നെറ്റ്‌ മയക്കുമരുന്ന്‌ വിൽപന ശൃംഖല തകർത്ത്‌ നാർക്കോട്ടിക്‌ കൺട്രോൺ ബ്യൂറോ. എൻസിബി കൊച്ചി യൂണിറ്റിന്‍റെ നാല്‌ മാസങ്ങൾ നീണ്ട ‘മെലോൺ’എന്ന ദൗത്യമാണ് വിജയം കണ്ടത്. 

Advertisment

തകർത്തത് ‘കെറ്റാമെലോൺ’ എന്ന പേരിൽ പ്രവർത്തിച്ചിരുന്ന ഇന്ത്യയിലെ ഏറ്റവും വലിയ ഡാർക്ക്നെറ്റ് മയക്കുമരുന്ന് വിൽപന ശൃംഖല. ശൃംഖലയുടെ സൂത്രധാരനും മയക്കുമരുന്ന്‌ വിൽപനക്കാരനുമായ മൂവാറ്റുപുഴ സ്വദേശി പിടിയിലായിട്ടുണ്ട്.

കെ​റ്റാ​മെ​ല​നി​ന്‍റെ സൂ​ത്ര​ധാ​ര​ന്‍ മൂ​വാ​റ്റു​പു​ഴ സ്വ​ദേ​ശി എ​ഡി​സ​ണ്‍ ആ​ണെ​ന്നും ഇ​യാ​ള്‍ ര​ണ്ട് വ​ര്‍​ഷ​മാ​യി വി​വി​ധ ഡാ​ര്‍​ക്ക് നെ​റ്റ് മാ​ര്‍​ക്ക​റ്റു​ക​ളി​ല്‍ ല​ഹ​രി വി​ല്‍​പ​ന ന​ട​ത്തു​ന്നു​ണ്ടെ​ന്നും എ​ന്‍​സി​ബി അ​റി​യി​ച്ചു. നാ​ല് മാ​സം നീ​ണ്ട അ​ന്വേ​ഷ​ണ​മാ​ണ് ല​ക്ഷ്യം ക​ണ്ട​ത്. മ​യ​ക്കു​മ​രു​ന്ന​ട​ക്കം പി​ടി​ച്ചെ​ടു​ത്തു.

ര​ണ്ട് വ​ര്‍​ഷ​മാ​യി സ​ജീ​വ​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഇ​ന്ത്യ​യി​ലെ ലെ​വ​ല്‍ 4 ഡാ​ര്‍​ക്ക്‌​നെ​റ്റ് വി​ല്‍​പ്പ​ന സം​ഘ​മാ​ണ് കെ​റ്റാ​മെ​ലോ​ണ്‍ എ​ന്ന് അ​ന്വേ​ഷ​ണ​ത്തി​ല്‍ ക​ണ്ടെ​ത്തി. ബം​ഗ​ളൂ​രു, ചെ​ന്നൈ, ഭോ​പ്പാ​ല്‍, പാ​റ്റ്ന, ഡ​ല്‍​ഹി, ഹി​മാ​ച​ല്‍​പ്ര​ദേ​ശ്, ഉ​ത്ത​രാ​ഖ​ണ്ഡ് എ​ന്നി​വി​ട​ങ്ങ​ളി​ലെ പ്ര​ദേ​ശ​ങ്ങ​ള്‍ എ​ന്നി​വ​യു​ള്‍​പ്പെ​ടെ പ്ര​ധാ​ന ന​ഗ​ര​ങ്ങ​ളി​ലേ​ക്ക് മ​യ​ക്കു​മ​രു​ന്നാ​യ എ​ല്‍​എ​സ്ഡി ക​യ​റ്റി അ​യ​ച്ചി​രു​ന്നു.

എ​ന്‍​സി​ബി പി​ടി​ച്ചെ​ടു​ത്ത മ​രു​ന്നു​ക​ള്‍​ക്ക് ഏ​ക​ദേ​ശം 35.12 ല​ക്ഷം രൂ​പ വി​ല​വ​രും. എ​ല്‍​എ​സ്ഡി ബ്ലോ​ട്ടു​ക​ള്‍ ഓ​രോ​ന്നി​നും 2,500-4,000 രൂ​പ വി​ല​വ​രും.

ജൂ​ണ്‍ 28 ന് ​കൊ​ച്ചി​യി​ലെ മൂ​ന്ന് ത​പാ​ല്‍ പാ​ഴ്‌​സ​ലു​ക​ളി​ല്‍ നി​ന്ന് 280 എ​ല്‍​എ​സ്ഡി ബ്ലോ​ട്ടു​ക​ള്‍ പി​ടി​ച്ചെ​ടു​ത്തു. അ​ന്വേ​ഷ​ണ​ത്തി​ല്‍ ഒ​രു സം​ശ​യാ​സ്പ​ദ​മാ​യ വ്യ​ക്തി​യാ​ണ് പാ​ഴ്‌​സ​ലു​ക​ള്‍ ബു​ക്ക് ചെ​യ്ത​തെ​ന്ന് ക​ണ്ടെ​ത്തി.

ജൂ​ണ്‍ 29 ന് ​അ​ദ്ദേ​ഹ​ത്തി​ന്‍റെ വ​സ​തി​യി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി. തി​ര​ച്ചി​ലി​നി​ടെ മ​യ​ക്കു​മ​രു​ന്നും ഡാ​ര്‍​ക്ക്‌​നെ​റ്റ് മാ​ര്‍​ക്ക​റ്റു​ക​ളി​ലേ​ക്ക് ആ​ക്സ​സ് ചെ​യ്യാ​ന്‍ ഉ​പ​യോ​ഗി​ക്കു​ന്ന പെ​ന്‍ ഡ്രൈ​വ്, ഒ​ന്നി​ല​ധി​കം ക്രി​പ്റ്റോ​ക​റ​ന്‍​സി വാ​ല​റ്റു​ക​ള്‍, ഹാ​ര്‍​ഡ് ഡി​സ്‌​കു​ക​ള്‍ എ​ന്നി​വ​യു​ള്‍​പ്പെ​ടെ വ​സ്തു​ക്ക​ളും പി​ടി​ച്ചെ​ടു​ത്തു.

പ്ര​തി​യെ​യും കൂ​ട്ടാ​ളി​യെ​യും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. സം​ഭ​വ​ത്തി​ല്‍ കൂ​ടു​ത​ല്‍ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

Advertisment