മോഹന്‍ലാലിന്റെ ഫാല്‍ക്കേ അവാര്‍ഡ്;  ക്രെഡിറ്റെടുത്ത് ബിജെപി

മലയാളത്തിന്റെ നടനവിസ്മയത്തിന് കേരളം കാത്തിരുന്ന അംഗീകാരം ദാദാ സാഹേബ് ഫാല്‍ക്കെ അവാര്‍ഡ്' എന്ന വാചകമാണ് പോസ്റ്ററിലുള്ളത്. ബിജെപി കേരളം എന്ന ഫേസ്ബുക്ക് പേജിലാണ് പോസ്റ്റര്‍ വന്നിരിക്കുന്നത്.

New Update
mohanlal-and-modi

കൊച്ചി: ഇന്ത്യന്‍ ചലച്ചിത്രമേഖലയിലെ പരമോന്നത ബഹുമതിയായ ദാദാസാഹേബ് ഫാല്‍ക്കേ പുരസ്‌കാര പ്രഖ്യാപനം കഴിഞ്ഞ ദിവസമായിരുന്നു നടന്നത്. 2023ലെ അവാര്‍ഡുകളായിരുന്നു ഈ വര്‍ഷം പ്രഖ്യാപിച്ചത്. ഇത്തവണ മലയാളികളുടെ സ്വന്തം മോഹന്‍ലാലായിരുന്നു അവാര്‍ഡിന് അര്‍ഹനായത്.

Advertisment

സിനിമയില്‍ 48 വര്‍ഷം പൂര്‍ത്തിയാക്കുന്ന മോഹന്‍ലാല്‍ ഇന്ത്യന്‍ സിനിമയ്ക്കായി നല്‍കിയ വിവിധങ്ങളായി സംഭാവനകള്‍ക്കുള്ള അംഗീകാരമായിട്ടായിരുന്നു ഈ അവാര്‍ഡ് പ്രഖ്യാപനം.

ഈ പുരസ്‌കാരനേട്ടത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി പറഞ്ഞുകൊണ്ട് കേരളത്തിലെ ബിജെപി പുറത്തിറക്കിയിരിക്കുന്ന പോസ്റ്റര്‍ ഇപ്പോള്‍ ചര്‍ച്ചയായിരിക്കുകയാണ്.

 'നന്ദി മോദി… മലയാളത്തിന്റെ നടനവിസ്മയത്തിന് കേരളം കാത്തിരുന്ന അംഗീകാരം ദാദാ സാഹേബ് ഫാല്‍ക്കെ അവാര്‍ഡ്' എന്ന വാചകമാണ് പോസ്റ്ററിലുള്ളത്. ബിജെപി കേരളം എന്ന ഫേസ്ബുക്ക് പേജിലാണ് പോസ്റ്റര്‍ വന്നിരിക്കുന്നത്.

Advertisment