Advertisment

ഓർമ്മശക്തി വർദ്ധിപ്പിക്കാൻ ഈന്തപ്പഴം പതിവായി കഴിക്കാം

സ്ഥിരമായി ഈന്തപ്പഴം കഴിക്കുന്നത് ഓസ്റ്റിയോപൊറോസിസ് പോലുള്ള അവസ്ഥകളെ തടയാനും അസ്ഥികളുടെ മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും. കുറഞ്ഞ ഹീമോഗ്ലോബിൻ അളവ് അനുഭവിക്കുന്ന ആളുകൾക്ക് കഴിക്കാവുന്ന ഒരു മികച്ച ‍ഡ്രെെഫൂട്ടാണിത്.

New Update
mnjh

നാരുകൾ, വിറ്റാമിനുകൾ, ധാതുക്കൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവയുൾപ്പെടെയുള്ള അവശ്യ പോഷകങ്ങളുടെ സമ്പന്നമായ ഉറവിടമാണ് ഈന്തപ്പഴം. ഈന്തപ്പഴം ഗ്ലൂക്കോസ്, ഫ്രക്ടോസ്, സുക്രോസ് എന്നിവയുടെ സ്വാഭാവിക ഉറവിടമാണ്. ഈന്തപ്പഴത്തിൽ ലയിക്കുന്നതും ലയിക്കാത്തതുമായ നാരുകൾ അടങ്ങിയിട്ടുണ്ട്.

Advertisment

നാരുകൾ ദഹനത്തെ സഹായിക്കുന്നു. ദൈനംദിന ഭക്ഷണത്തിൽ ഈന്തപ്പഴം ഉൾപ്പെടുത്തുന്നത് ആരോഗ്യകരമായ ദഹനവ്യവസ്ഥ നിലനിർത്താൻ സഹായിക്കും. ഈന്തപ്പഴത്തിൽ കാൽസ്യം, മഗ്നീഷ്യം, ഫോസ്ഫറസ് തുടങ്ങിയ അവശ്യ ധാതുക്കൾ അടങ്ങിയിട്ടുണ്ട്. അവ എല്ലുകളുടെ ബലത്തിന് അത്യന്താപേക്ഷിതമാണ്.

സ്ഥിരമായി ഈന്തപ്പഴം കഴിക്കുന്നത് ഓസ്റ്റിയോപൊറോസിസ് പോലുള്ള അവസ്ഥകളെ തടയാനും അസ്ഥികളുടെ മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും. കുറഞ്ഞ ഹീമോഗ്ലോബിൻ അളവ് അനുഭവിക്കുന്ന ആളുകൾക്ക് കഴിക്കാവുന്ന ഒരു മികച്ച ‍ഡ്രെെഫൂട്ടാണിത്.  ഈന്തപ്പഴം പൊട്ടാസ്യത്തിന്റെ മികച്ച ഉറവിടമാണ്.

ഹൃദയാരോഗ്യത്തെ നല്ല രീതിയിൽ സ്വാധീനിക്കുന്ന ധാതുവാണ് പൊട്ടാസ്യം. പൊട്ടാസ്യം രക്തസമ്മർദ്ദത്തിന്റെ അളവ് നിയന്ത്രിക്കാനും ഹൈപ്പർടെൻഷൻ തടയാനും സ്ട്രോക്കിനുള്ള സാധ്യത കുറയ്ക്കാനും സഹായിക്കുന്നു. കൂടാതെ, ഈന്തപ്പഴത്തിലെ നാരുകൾ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്നു.

#dates-increase memory power
Advertisment