ഒറ്റക്കെട്ടായി കോൺഗ്രസ്, ആവേശമായി രാപ്പകല്‍ സമരം; രക്തസാക്ഷി ദിനമായ ജനുവരി 30 തൊഴിലുറപ്പ് സംരക്ഷണ ദിനമായി ആചരിക്കുമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ; തൊഴിലുറപ്പിനായുള്ള പോരാട്ടത്തിൽ പിന്നോട്ടില്ലെന്ന് കോൺഗ്രസ്

അമ്മമാരുടെ ജീവിത സാഹചര്യം മെച്ചപ്പെടുത്താനാണ് തൊഴിലുറപ്പ് പദ്ധതി യുപിഎ സര്‍ക്കാര്‍ ആവിഷ്‌കരിച്ചത്. പാവപ്പെട്ടവരുടെ പണിയാധുങ്ങളുടെയും കായികാധ്വാനത്തിന്റെയും അടിസ്ഥാനത്തില്‍ ജീവിക്കാനുള്ള വരുമാനം ഉണ്ടാക്കാനായി ആവിഷ്‌കരിച്ച പദ്ധതിയാണിത്. 

New Update
sunny joseph-6
Listen to this article
0.75x1x1.5x
00:00/ 00:00

തിരുവനന്തപുരം: തൊഴിലുറപ്പ് നിയമം അട്ടിമറിച്ച ബിജെപി സര്‍ക്കാരിനെതിരേയുള്ള മൂന്നാംഘട്ട സമരപരിപാടികളുടെ ഭാഗമായി മഹാത്മഗാന്ധിയുടെ രക്തസാക്ഷിത്വ ദിനമായ ജനുവരി 30 ന്  തൊഴിലുറപ്പ് സംരക്ഷണ ദിനമായി ആചരിക്കുമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ. 

Advertisment

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി അട്ടിമറിച്ച ബിജെപി സര്‍ക്കാരിനെതിരേ കെപിസിസി നടത്തിയ രാപ്പകല്‍ സമരത്തിന്റെ സമാപനച്ചടങ്ങ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. 

sunny joseph-4


ആദ്യം ലോക്ഭവന് മുന്നിലും ജില്ലാ ആസ്ഥാനങ്ങളിലും പഞ്ചായത്തുകളിലും നടത്തിയ സമരത്തിന്റെ രണ്ടാഘട്ടത്തിലാണ് രാപ്പകല്‍ സമരം നടത്തിയത്. തൊഴിലുറപ്പ് പദ്ധതി നേരത്തെയുള്ളതുപോലെ പുനഃസ്ഥാപിക്കുന്നതുവരെ സമരം തുടരുമെന്ന് സണ്ണി ജോസഫ് അറിയിച്ചു. 


അമ്മമാര്‍ക്കുവേണ്ടിയുള്ള സമരത്തില്‍ ഒരു രാത്രി മുഴുവന്‍ ഉറക്കമൊഴിഞ്ഞ് സമരം നടത്തിയിട്ടും ആര്‍ക്കും ക്ഷീണമോ ദാഹമോ വിശപ്പോ ഉണ്ടായില്ല. 

അമ്മമാരുടെ ജീവിത സാഹചര്യം മെച്ചപ്പെടുത്താനാണ് തൊഴിലുറപ്പ് പദ്ധതി യുപിഎ സര്‍ക്കാര്‍ ആവിഷ്‌കരിച്ചത്. പാവപ്പെട്ടവരുടെ പണിയാധുങ്ങളുടെയും കായികാധ്വാനത്തിന്റെയും അടിസ്ഥാനത്തില്‍ ജീവിക്കാനുള്ള വരുമാനം ഉണ്ടാക്കാനായി ആവിഷ്‌കരിച്ച പദ്ധതിയാണിത്. 


80,000 കോടി രൂപയുടെ കാര്‍ഷിക കടമാണ് യുപിഎ സര്‍ക്കാര്‍ എഴുതിത്തള്ളിയത്. കര്‍ഷകരെയും തൊഴിലാളികളെയും പാവപ്പെട്ടവരെയും സംരക്ഷിക്കുന്ന പ്രസ്ഥാനമാണ് കോണ്‍ഗ്രസെന്നും സണ്ണി ജോസഫ് ചൂണ്ടിക്കാട്ടി. 


rapakal samaram-3

തദ്ദേശസ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലത്തിന്റെ അടിസ്ഥാനത്തില്‍ നൂറിലേറെ നിയമസഭാസീറ്റുകളിലാണ് യുഡിഎഫ് ലീഡ് ചെയ്തത്. എന്നാല്‍ 110 സീറ്റിറ്റില്‍ ജയിക്കുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ അവകാശപ്പെട്ടത്. 

യുഡിഎഫാണ് അത്രയും സീറ്റ് കരസ്ഥമാക്കാന്‍ പോകുന്നത്. കേന്ദ്രത്തിന്റെയും പിണറായി സര്‍ക്കാരിന്റെയും ജനവിരുദ്ധ പരിപാടികളെ തുറന്നെതിര്‍ക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസാണെന്നും സണ്ണി ജോസഫ് പറഞ്ഞു. 


ഡിസിസി പ്രസിഡന്റ് എന്‍. ശക്തന്‍ അധ്യക്ഷത വഹിച്ചു. കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റുമാരായ എ.പി അനില്‍കുമാര്‍ എംഎല്‍എ, പിസി വിഷ്ണുനാഥ് എംഎല്‍എ, ഷാഫി പറമ്പില്‍ എംപി എന്നിവര്‍ പ്രസംഗിച്ചു. എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ സമരപ്പന്തല്‍ സന്ദര്‍ശിച്ചു. 


rapakal samaram-2

പ്രവർത്തകസമിതി അംഗങ്ങളായ രമേശ് ചെന്നിത്തല, കൊടിക്കുന്നിൽ സുരേഷ്, എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി, മുന്‍ കെപിസിസി പ്രസിഡന്റുമാരായ കെ.മുരളീധരന്‍, എംഎം ഹസന്‍, കെപിസിസി വൈസ് പ്രസിഡന്റുമാരായ എം.വിന്‍സന്റ് എംഎല്‍എ, പാലോട് രവി, എം.ലിജു, ശരത്ചന്ദ്ര പ്രസാദ്, മാത്യു കുഴല്‍നാടന്‍ എംഎല്‍എ, ജെയ്സണ്‍ ജോസഫ്, രമ്യാ ഹരിദാസ്, രാഷ്ട്രീയകാര്യ സമിതിയംഗങ്ങളായ വിഎസ് ശിവകുമാര്‍, ചെറിയാന്‍ ഫിലിപ്പ്, ബിന്ദു കൃഷ്ണ, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ, ജനറല്‍ സെക്രട്ടറിമാരായ നെയ്യാറ്റിന്‍കര സനല്‍, എം എ വാഹിദ്, ആര്യാടന്‍ ഷൗക്കത്ത് എംഎല്‍എ, മണക്കാട് സുരേഷ്, എംഎം നസീര്‍, പഴകുളം മധു, ആര്‍. ലക്ഷ്മി, കെഎസ് ശബരിനാഥ്, കെപി ശ്രീകുമാര്‍, ഇബ്രാഹിംകുട്ടി കല്ലാര്‍, കെബി ശശികുമാര്‍, കെ. ശശിധരന്‍, കെഎസ് ഗോപകുമാര്‍ എന്നിവരും ജെബി മേത്തര്‍ എംപി, അന്‍വര്‍ സാദത്ത് എംഎല്‍എ, ആര്‍എസ്‌പി നേതാക്കളായ എന്‍കെ പ്രേമചന്ദ്രന്‍, ഷിബു ബേബി ജോണ്‍ തുടങ്ങിയവരും പങ്കെടുത്തു.

rapakal samaram-4

ആയിരക്കണക്കിന് തൊഴിലുറപ്പ് തൊഴിലാളികളുടെ പങ്കാളിത്തത്തോടെ നടത്തിയ രാപ്പകല്‍ സമരം വമ്പിച്ച വിജയമായിരുന്നെന്ന് സംഘാടകര്‍ ചൂണ്ടിക്കാട്ടി. 

സമരപ്പന്തലില്‍ വച്ചുതന്നെ രാത്രിയില്‍ കഞ്ഞിയും മറ്റും തയ്യാറാക്കി സമരക്കാര്‍ക്കു നല്കി. കെപിസിസി പ്രസിഡന്റും വര്‍ക്കിംഗ് പ്രസിഡന്റുമാരും ഉള്‍പ്പെടെയുള്ള നേതാക്കള്‍ സമരപ്പന്തലില്‍ തന്നെ കിടന്നുറങ്ങുകയും ചെയ്തു.

Advertisment