സീറ്റ് വിഭജന തർക്കം: കാസർഗോഡ് ഡിസിസി ഓഫീസിൽ തമ്മിലടിച്ച് കോൺ​ഗ്രസ് നേതാക്കള്‍

New Update
dcc-clash

കാസർഗോഡ്: കോൺഗ്രസിലെ സീറ്റ് വിഭജന ചർച്ചകൾക്കിടെ ഡിസിസി ഓഫീസിൽ തമ്മിലടി. ഡിസിസി വൈസ് പ്രസിഡന്‍റ് ജയിംസ് പന്തമാക്കനും കോൺഗ്രസിന്‍റെ കർഷക സംഘടനയായ ഡികെടിഎഫിന്‍റെ ജില്ലാ പ്രസിഡന്‍റ് വാസുദേവനും തമ്മിലായിരുന്നു സംഘർഷം ഉണ്ടായത്.

Advertisment

ഈസ്റ്റ് എളേരി പഞ്ചായത്തിലെ സീറ്റ് വിഭജനമാണ് വലിയ സംഘർഷത്തിൽ കലാശിച്ചത്. സമൂഹമാധ്യമങ്ങളിലും പാർട്ടി യോഗങ്ങളിലുമായി തുടർന്ന തർക്കം ഒടുവിൽ ഡിസിസി ഓഫീസിൽ നേരിട്ടുള്ള ഏറ്റുമുട്ടലിൽ കലാശിക്കുകയായിരുന്നു.

Advertisment