വയനാട്: വയനാട് ഡിസിസി ട്രഷറര്‍ എൻഎം വിജയന്‍റെയും മകന്‍റെയും മരണത്തിൽ സുല്‍ത്താന്‍ ബത്തേരി ഡിവൈഎസ്പിക്ക് അന്വേഷണ ചുമതല നല്‍കി പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. ബത്തേരി സിഐ, ബത്തേരി എസ്‌ഐ എന്നിവരും സംഘത്തിലുണ്ട്.
സുൽത്താൻ ബത്തേരി എംഎൽഎ ഐസി ബാലകൃഷ്ണൻ ഉൾപ്പെടുന്ന രേഖകൾ കൂടി പുറത്തുവന്ന സാഹചര്യത്തിൽ പ്രതിഷേധവുമായി സിപിഎം രംഗത്തെത്തി. ഐ സി ബാലകൃഷ്ണൻ എംഎല്‍എയുടെ രാജി ആവശ്യപ്പെട്ട് സിപിഐഎം രംഗത്തെത്തി
നിയമനത്തിന് കോടിക്കണക്കിന് രൂപ വാങ്ങിയ എം എല്‍ എ രാജി വെക്കണമെന്ന് വയനാട് ജില്ലാ സെക്രട്ടറി കെ റഫീഖ് പറഞ്ഞു.
ബത്തേരി അര്‍ബന്‍ ബാങ്കിലെ നിയമനങ്ങളുടെ പേരില്‍ തട്ടിപ്പ് നടന്നതായി പരാതിയുണ്ട്. എന്‍ എം വിജയന്റെ ആത്മഹത്യാ കുറിപ്പ് മാറ്റിയതായും സംശയമുണ്ട്.
വിഷയത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്നും സിപിഐഎം ബത്തേരി ഏരിയാ കമ്മിറ്റി ആവശ്യപ്പെട്ടു.