ഡീ ലിമിറ്റേഷന്‍ കമ്മീഷന്‍ ഹിയറിങ് 9 ജില്ലകളില്‍ പൂര്‍ത്തിയായി. ഹിയറിങ്ങിന് ഹാജരായ മുഴുവന്‍ പേരുടെയും പരാതികള്‍ നേരില്‍ കേട്ടതായി ഡീ ലിമിറ്റേഷന്‍ കമ്മീഷന്‍ ചെയര്‍മാന്‍ എ.ഷാജഹാന്‍

സംസ്ഥാനത്തെ കോര്‍പ്പറേഷന്‍, മുനിസിപ്പാലിറ്റി, ഗ്രാമപഞ്ചായത്ത് വാര്‍ഡ് വിഭജനത്തിനുള്ള കരട് നിര്‍ദ്ദേശങ്ങളെ കുറിച്ചുള്ള പരാതികളിന്‍ മേലുള്ള ഹീയറിംഗ് 9 ജില്ലകളില്‍ പൂര്‍ത്തിയായി. 

New Update
limiation hearing

തിരുവനന്തപുരം : സംസ്ഥാനത്തെ കോര്‍പ്പറേഷന്‍, മുനിസിപ്പാലിറ്റി, ഗ്രാമപഞ്ചായത്ത് വാര്‍ഡ് വിഭജനത്തിനുള്ള കരട് നിര്‍ദ്ദേശങ്ങളെ കുറിച്ചുള്ള പരാതികളിന്‍ മേലുള്ള ഹീയറിംഗ് 9 ജില്ലകളില്‍ പൂര്‍ത്തിയായി. 


Advertisment

എല്ലാ ജില്ലകളിലെയും ഹീയറിംഗ് പൂര്‍ത്തിയായ ശേഷം കമ്മീഷന്‍ യോഗം ചേര്‍ന്ന് കരടില്‍  വരുത്തേണ്ട ഭേദഗതി നിര്‍ദ്ദേശങ്ങള്‍ അംഗീകരിക്കുന്നതും അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കുകയും ചെയ്യും.


ഫെബ്രുവരി 11 ന് കാസര്‍ഗോഡ്, 12 ന് കണ്ണൂര്‍, 13, 14 തീയതികളില്‍ കോഴിക്കോട്, 15ന് വയനാട്, 21, 22 തീയതികളില്‍ തിരുവനന്തപുരം ജില്ലകളില്‍ ഹിയറിങ് നടക്കും. ഭൂപടവും അനുബന്ധരേഖകളും ലഭിച്ച പരാതികളുടെ സംഗ്രഹവും ഡിജിറ്റല്‍ ആക്കിയത് കാരണം ഹിയറിങ് പ്രക്രിയ പരാതിക്കാര്‍ക്ക് സൗകര്യപ്രദമായ രീതിയില്‍ ക്രമീകരിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. 


പരാതി നല്‍കിയവരില്‍ ഹിയറിങ്ങിന് ഹാജരായ മുഴുവന്‍ പേരെയും നേരില്‍ കേട്ടതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ കൂടിയായ ഡീ ലിമിറ്റേഷന്‍ കമ്മീഷന്‍ ചെയര്‍മാന്‍ എ.ഷാജഹാന്‍ അറിയിച്ചു.


വിവിധ ജില്ലകളില്‍ നടന്ന ഹിയറിങ്ങില്‍ കമ്മീഷന്‍ ചെയര്‍മാനോടൊപ്പം അംഗങ്ങളായ ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് സെക്രട്ടറി എസ് ഹരികിഷോര്‍ , പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി കെ ബിജു,  ഡീ ലിമിറ്റേഷന്‍ കമ്മീഷന്‍ സെക്രട്ടറി എസ് ജോസ്ന മോള്‍ എന്നിവരും പങ്കെടുത്തു.

Advertisment