കോട്ടയം : നട്ടാശേരി വട്ടമൂട് ഭാഗത്ത് റോഡരികിലെ മാലിന്യം സ്ഥിരമായി തള്ളുന്ന കുഴിയില്‍ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി. വട്ടമൂട് അയ്മനത്ത് ചിറ റോഡരികിലെ കുഴിയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
മാലിന്യം തള്ളുന്ന കുഴിയില്‍ നിന്നും അതി രൂക്ഷമായ ദുര്‍ഗന്ധം ഉയര്‍ന്നതിനെ തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് നാട്ടുകാര്‍ വിവരം കോട്ടയം ഈസ്റ്റ് പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
കോട്ടയം ഈസ്റ്റ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ യു.ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്ത് എത്തി പരിശോധന ആരംഭിച്ചിട്ടുണ്ട്.
ദിവസങ്ങള്‍ പഴക്കമുള്ള മൃതദേഹം പൂര്‍ണമായും അഴുകിയ നിലയിലാണ്. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജിലേക്കു മാറ്റും.
/sathyam/media/media_files/NyMonuF9hlJ63X7kmYRB.jpg)