തദ്ദേശ തെരഞ്ഞെടുപ്പിന്റെ നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയം തിങ്കളാഴ്ച അവസാനിക്കും. വിമതരെ അനുനയിപ്പിക്കാനും ഒതുക്കാനുമുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കി മുന്നണികള്‍. പോരാട്ടം ശക്തമായിടത്തു വിമതരെ പൂര്‍ണമായും തള്ളിപറയാന്‍ പാര്‍ട്ടികള്‍ക്കു പേടി. പിന്നിൽ കോട്ടയം നഗരസഭാ അധ്യക്ഷയായിരുന്ന ബിന്‍സി സെബാസ്റ്റ്യനെ പോലെ ഭാഗ്യം ചെന്നവരായി ഇവര്‍ മാറുമോ എന്ന ആശങ്ക

New Update
election

കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പിന്റെ നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള നാളെ അവസാനിക്കാനിരിക്കെ, വിമതരെ അനുനയിപ്പിക്കാനും ഒതുക്കാനുമുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കി മുന്നണികള്‍. എന്നാല്‍, വിമതരെ പൂര്‍ണായും തഴയാനും മുന്നണികള്‍ക്കു പേടി. വിമതശല്യം പരിഹരിക്കാന്‍ സംസ്ഥാന നേതാക്കളെയടക്കം ഉള്‍പ്പെടുത്തി ഊര്‍ജിതമായ പ്രശ്‌നപരിഹാര നടപടികളിലാണു നേതൃത്വം.

Advertisment

 കോണ്‍ഗ്രസിലാണ് ഏറ്റവും കൂടുതല്‍ വിമത സ്ഥാനാര്‍ഥകികള്‍ ഉള്ളത്. പാലാ, എലിക്കുളം, ഏറ്റുമാനൂര്‍, തുടങ്ങി വിമത സാന്നിധ്യം നിരവധി തദ്ദേശസ്ഥാപനങ്ങളില്‍ ഉണ്ട്. എല്‍.ഡി.എഫിലും അങ്ങിങ്ങായി വിമതര്‍ ഭീഷണി ഉണര്‍ത്തുന്നു. എന്‍.ഡി.എയില്‍ ബി.ഡി.ജെ.എസും ബി.ജെ.പിയും ഒരു സീറ്റില്‍ മത്സരിക്കുന്നതാണു പ്രതിസന്ധി സൃഷ്ടിക്കുന്നത്. പലതവണ ചര്‍ച്ചകള്‍ നടന്നെങ്കിലും വിമതര്‍ ഒന്നും പിന്‍വാങ്ങിയിട്ടില്ല.

bdjsUntitled4

സീറ്റു നിഷേധിക്കപ്പെട്ടതോടെ ജില്ലയില്‍ ആദ്യമായി ബിജെപിയില്‍ രണ്ടു വിമത സ്ഥാനാര്‍ഥികള്‍ ഇവിടെ ഉണ്ടായി. ബി.ജെ.പിയുടെ രണ്ടു കൗണ്‍സിലര്‍മാര്‍ തന്നെ സ്വതന്ത്രരായി നാമനിര്‍ദേശ പത്രിക നല്‍കിയതോടെ ഇനി എതിരിടാതെ ഇവരെ ബിജെപി സ്വതന്ത്രരാക്കാനാകുമോ എന്നതാകും അവസാനഘട്ട ചര്‍ച്ചയിലെ ലക്ഷ്യങ്ങള്‍.

എല്‍ഡിഎഫിലും രണ്ടു വാര്‍ഡുകളില്‍ വിമതന്മാര്‍ ഭീഷണിയാണ്. എന്നാല്‍, ഇവരെ അനുനയിപ്പിക്കാന്‍ ഇല്ലെന്ന നിലപാടിലാണു പാര്‍ട്ടി. യുഡിഎഫില്‍ വാര്‍ഡ് കമ്മിറ്റി തീരുമാനിച്ചിട്ടും ഡി.സി.സി നേതൃത്വം സ്ഥാനാര്‍ഥിത്വം നിഷേധിച്ചതോടെ വിമതനായ കോണ്‍ഗ്രസ് പ്രവര്‍ത്തകനെ വരുതിയിലാക്കാനും നീക്കം നടക്കുന്നുണ്ട്.

വിമതര്‍ തോല്‍വിക്കു കാരണമാകാതിരിക്കാനുള്ള ആകാതിരിക്കാനുള്ള ശ്രമത്തിലാണു പാര്‍ട്ടി നേതൃത്വങ്ങള്‍. ഏതുവിധേനയും വിമത സ്ഥാനാര്‍ഥികളുടെ പത്രികകള്‍ പിന്‍വലിപ്പിക്കാനുള്ള തന്ത്രങ്ങളാണ് അണിയറയില്‍. കോട്ടയം നഗരസഭയില്‍ ഉള്‍പ്പടെ വിമത ഭീഷണി ഉണ്ടാകാതിരിക്കാന്‍ കോണ്‍ഗ്രസ് സംസ്ഥാന നേതാക്കള്‍ തന്നെ ഇടപെട്ടിരുന്നു.

1500x900_1893971-kottayam-municipality

അപകടകാരികളായവരെ നേതാക്കള്‍ നേരില്‍ക്കണ്ടു മുളയിലേ നുള്ളിയൊതുക്കി. എന്നാല്‍ മറ്റു ചിലര്‍ അവസാന ദിനത്തിലേക്കു നേതൃത്വത്തിന്റെ തലവേദന നീട്ടി. അടുത്ത തവണ സീറ്റുതരാം എന്ന വാഗ്ദാനം, കുടുംബത്തില്‍ ആര്‍ക്കെങ്കിലും ജോലി, പാര്‍ട്ടിയിലെ പദവി എന്നിവയാണ് ഇത്തവണത്തെ പ്രധാന ഓഫറുകള്‍.

അതേസമയം വിമതരെ പൂര്‍ണമായും ഒതുക്കുന്നതു പോരാട്ടം ശക്തമായ ഇത്ത് വിമതരെ പൂര്‍ണമായും ഒഴിവാക്കന്‍ മുന്നണികള്‍ക്കു പേടിയുണ്ട്.
കോട്ടയം നഗരസഭാ അധ്യക്ഷയായിരുന്ന ബിന്‍സി സെബാസ്റ്റ്യനെ പോലെ ഭാഗ്യം ചെന്നരായി ഇവര്‍ മാറുമോ എന്ന ആശങ്കയാണു പാര്‍ട്ടികള്‍ക്കുള്ളത്. 2020ല്‍ നഗരസഭ 52-ാം വാര്‍ഡ് ഗാന്ധിനഗര്‍ സൗത്തില്‍നിന്നു സ്വതന്ത്രയായി ജയിച്ച ബിന്‍സി യുഡിഎഫിന്റെയും പിന്തുണയോടെയാണ് അധ്യക്ഷയായത്.

കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ്- 22, യുഡിഎഫ്- 21, ബിജെപി-എട്ട് എന്നതായിരുന്നു കക്ഷിനില. കോണ്‍ഗ്രസ് വിമതയായി മത്സരിച്ച ബിന്‍സിയെ കോണ്‍ഗ്രസ് കൂടെ നിര്‍ത്തുകയായിരുന്നു. ബിന്‍സിക്കു സീറ്റു നല്‍കില്ലെന്നു പറഞ്ഞ നേതാക്കള്‍ വീട്ടില്‍ പോയി കണ്ടു ബിന്‍സിക്ക് അധ്യക്ഷസ്ഥാനം നല്‍കി അനുനയിപ്പിക്കുകയായിരുന്നു. പിന്നീട് മൂന്നു തവണ അവിശ്വാസം നേരിട്ടെങ്കിലും 'ശുക്രന്‍' ഉദിച്ചപോലെ അധ്യക്ഷയെ പുറത്താക്കാന്‍ എല്‍.ഡി.എഫിനു സാധിച്ചില്ല.

Advertisment