New Update
/sathyam/media/media_files/2025/09/28/2691057-death-news-2025-09-28-19-55-39.webp)
കൊച്ചി: ആലുവയിൽ തെങ്ങ് വീണ് വിദ്യാർഥി മരിച്ചു. തോട്ടക്കാട്ടുകര ഹോളി ഗോസ്റ്റ് കോൺവെൻറ് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥി ആലങ്ങാട് വയലക്കാട് വീട്ടിൽ മൂസയുടെ മകൻ മുഹമ്മദ് സിനാനാണ് മരിച്ചത്.
Advertisment
ഉണങ്ങിയ തെങ്ങിലെ പൊത്തിൽ നിന്നും തത്തയെ പിടിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം. തല ഉണങ്ങി നിന്നിരുന്ന തെങ്ങ് സിനാനും മറ്റ് നാല് കൂട്ടുകാരും ചേർന്ന് വെട്ടിമറിക്കുന്നതിനിടെ സിനാന്റെ ദേഹത്തേക്ക് തെങ്ങ് മറിയുകയായിരുന്നു.
ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം കളമശേരി മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്.