കോഴിക്കോട് കളിക്കുന്നതിനിടെ അപകടം; വിനോദസഞ്ചാരത്തിനെത്തിയ ഒന്നാം ക്ലാസുകാരി പുഴയില്‍ മുങ്ങിമരിച്ചു

New Update
abrara

കോഴിക്കോട്: കരിയാത്തുംപാറ ടൂറിസ്റ്റ് കേന്ദ്രത്തിലെത്തിയ വിനോദസഞ്ചാര സംഘത്തിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിനി പുഴയിൽ മുങ്ങിമരിച്ചു. ഫറോക്ക് ചുങ്കം വാഴപ്പുറ്റത്തറ സ്വദേശിയായ കെ.ടി. അഹമ്മദിന്റെയും പി.കെ. നെസീമയുടെയും മകൾ അബ്‌റാറ (6) ആണ് മരിച്ചത്.

Advertisment

ഫറോക്ക് ചന്ത എൽപി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിനിയായ അബ്‌റാറ ഇന്ന് വൈകിട്ട് മൂന്ന് മണിയോടെ കരിയാത്തുംപാറയിലെ പുഴയിൽ മറ്റ് കുട്ടികളോടൊപ്പം കളിക്കുമ്പോഴാണ് അപകടം സംഭവിച്ചത്. കുട്ടിയുടെ അമ്മ ഉൾപ്പെടെ ബന്ധുക്കൾ പുഴക്കരയിൽ ഭക്ഷണം കഴിക്കുകയായിരുന്നു.

ഉടൻ തന്നെ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Advertisment