അ​ടൂ​രി​ൽ വീ​ടു​പ​ണി​ക്കു വേ​ണ്ടി സൂക്ഷിച്ച ജനൽ പാളി ദേഹത്തേക്ക് വീണ് ഏഴ് വയസുകാരന് ദാരുണാന്ത്യം

New Update
1768130400

പ​ത്ത​നം​തി​ട്ട: അ​ടൂ​രി​ൽ വീ​ടു​പ​ണി​ക്കു വേ​ണ്ടി സൂ​ക്ഷി​ച്ചി​രു​ന്ന ജ​ന​ൽ പാ​ളി ദേ​ഹ​ത്തേ​യ്ക്ക് വീ​ണ് ഏ​ഴ് വ​യ​സു​കാ​ര​ൻ മ​രി​ച്ചു. അ​ടൂ​ർ ഏ​ഴം​കു​ളം അ​റു​കാ​ലി​ക്ക​ൽ വെ​സ്റ്റ് ച​രു​വി​ള പു​ത്ത​ൻ​വീ​ട്ടി​ൽ ത​നൂ​ജ് കു​മാ​റി​ന്‍റേ​യും ആ​ര്യ​യു​ടേ​യും മ​ക​ൻ ദ്രു​പ​ത് ത​നൂ​ജ് ആ​ണ് മ​രി​ച്ച​ത്.

Advertisment

ഓ​മ​ല്ലൂ​ർ കെ​വി​യി​ലെ ഒ​ന്നാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​യി​രു​ന്നു. വീ​ടു​പ​ണി​ക്കു വേ​ണ്ടി സൂ​ക്ഷി​ച്ചി​രു​ന്ന ജ​ന​ൽ ക​ട്ട​ള​യാ​ണ് അ​ബ​ദ്ധ​ത്തി​ൽ ദ്രു​പ​തി​ന്‍റെ ശ​രീ​ര​ത്തി​ലേ​യ്ക്ക് വീ​ണ​ത്. ത​ല​യ്ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

ഉ​ട​ൻ അ​ടൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്ര​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചു. കോ​ന്നി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു ശേ​ഷം വൈ​കു​ന്നേ​ര​ത്തോ​ടെ മൃ​ത​ദേ​ഹം വീ​ട്ടി​ൽ എ​ത്തി​ച്ചു. 

അ​ടൂ​ർ ഹോ​ളി ഏ​ഞ്ച​ൽ​സ് സ്കൂ​ളി​ലെ ആ​റാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​യ അ​ദ്വൈ​താ​ണ് സ​ഹോ​ദ​ര​ൻ. ദ്രു​പ​തി​ന്‍റെ സം​സ്കാ​ര ച​ട​ങ്ങു​ക​ൾ തി​ങ്ക​ളാ​ഴ്ച ന​ട​ക്കും.

Advertisment