New Update
/sathyam/media/media_files/2026/01/14/2773472-death-2026-01-14-21-32-39.jpg)
കൊച്ചി: കൂട്ടുകാർക്കൊപ്പം കുളിക്കുന്നതിനിടെ ഒമ്പതാം ക്ലാസ് വിദ്യാർഥി അങ്കമാലി–മാഞ്ഞാലിത്തോട്ടിൽ മുങ്ങി മരിച്ചു. കുന്നുകര കോളനിയിൽ തേയ്ക്കാനത്ത് വീട്ടിൽ ബൈജു ശിവന്റെ മകൻ ദേവ സൂര്യ (14) ആണ് മരിച്ചത്.
Advertisment
ബുധനാഴ്ച വൈകിട്ട് കുന്നുകര വടക്കേ അടുവാശ്ശേരി ഊഴം കടവ് പാലത്തിന് സമീപത്തെ ഞങ്ങാട്ടി കടവിലായിരുന്നു സംഭവം. നീന്തൽ അറിയാതിരുന്ന ദേവ സൂര്യ ആഴക്കയത്തിൽപ്പെട്ട് മുങ്ങുകയായിരുന്നു.
ചെങ്ങമനാട് പൊലീസ് നടപടികൾ പൂർത്തിയാക്കി മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചു. സംസ്കാരം വ്യാഴാഴ്ച ഉച്ചയോടെ കുന്നുകര പൊതുശ്മശാനത്തിൽ നടക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us