New Update
/sathyam/media/media_files/2026/01/20/muvattupuzha-4yr-old-girl-died-2026-01-20-19-11-27.jpg)
കൊച്ചി: മൂവാറ്റുപുഴ കല്ലൂര്‍ക്കാട് കിണറ്റില്‍ വീണ് നാല് വയസ്സുകാരിക്ക് ദാരുണാന്ത്യം. ആയവന ആരോഗ്യ കേന്ദ്രത്തിന് എതിര്‍വശത്തെ കെട്ടിടത്തില്‍ വാടകയ്ക്ക് താമസിക്കുന്ന അതിഥി തൊഴിലാളികളുടെ മകള്‍ സഞ്ജന (4) ആണ് മരിച്ചത്. മാതാപിതാക്കള്‍ ജോലിക്ക് പോയ സമയത്താണ് കുട്ടി കിണറ്റില്‍ വീണത്.
Advertisment
ഇളയ കുട്ടിയുടെ കരച്ചില്‍ കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ കല്ലൂര്‍ക്കാട് ഫയര്‍ സ്റ്റേഷനില്‍ വിവരമറിയിക്കുകയായിരുന്നു. ഫയര്‍ഫോഴ്‌സെത്തി കുട്ടിയെ കിണറ്റില്‍ നിന്ന് പുറത്തെത്തിച്ച് കൃത്രിമശ്വാസം നല്‍കി, മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ആയവന മംഗലശ്ശേരില്‍ സണ്ണി ചെറിയാന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണ് കുടുംബം വാടകയ്ക്ക് താമസിക്കുന്നത്. മൃതദേഹം മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us